Latest NewsNewsIndia

സ്പാം കോളുകളുടെ കാര്യത്തിൽ ഒന്നാം സ്ഥാനം ഈ രാജ്യത്തിന്

സ്പാം കോളുകളുടെ കാര്യത്തിൽ ഒന്നാം സ്ഥാനം ഇന്ത്യക്കെന്ന് പഠനം. ഇരുപത് രാജ്യങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. 22 സ്പാം കോളുകൾ വരെ ഒരു ഇന്ത്യൻ സ്മാർട്‌ഫോൺ ഉപഭോക്താവിന് ഒരു മാസം വരാറുണ്ടെന്നാണ് കണ്ടെത്തൽ. മാത്രമല്ല അത്തരത്തിലുള്ള ഒരു കോളെങ്കിലും വരാത്ത ദിവസങ്ങൾ ചുരുക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

ടെലികോം കമ്പനികളിൽ നിന്നുള്ളവയാണ് ഇന്ത്യക്കാർ നേരിടുന്ന സ്പാം കോളുകളിൽ പകുതിയോളം. 54%ത്തോളം വരുമിത്. ഈ വിളികളത്രയും സൗജന്യ ഡാറ്റ, അൺലിമിറ്റഡ് കോളുകൾ തുടങ്ങിയ സേവനങ്ങൾ സംബന്ധിച്ച വിവരം ഉപഭോക്താക്കളിലെത്തിക്കുന്നതിനാണ്. 20 ശതമാനം കോളുകൾ അനാവശ്യമായവയാണെന്ന് പഠനഫലം വെളിപ്പെടുത്തുന്നു.

ഈ വിഭാഗത്തിൽ ഭീഷണി, കബളിപ്പിക്കൽ തുടങ്ങിയവയൊക്കെ പെടും. ടെലിമാർക്കറ്റിംഗ് വിഭാഗത്തിൽ നിന്ന് 13 % സ്പാം കോളുകളും സാമ്പത്തികസേവനങ്ങളെ സംബന്ധിച്ചുള്ളവ 9 %വും ഇൻഷ്വറൻസ് സേവനങ്ങളുമായി ബന്ധപ്പെട്ടുള്ളവ 3 %വും ആയിരിക്കും.

ഇന്ത്യയിൽ അനാവശ്യ കോളുകൾ നിയന്ത്രിക്കാനുള്ള സൗകര്യങ്ങൾ നിലനിൽക്കുമ്പോൾ തന്നെയാണ് ഇത്രയും സ്പാം കോളുകൾ ഉപഭോക്താക്കളെ തേടിയെത്തുന്നത്. ട്രൂ കോളർ ആപ്‌ളിക്കേഷനുമായി സഹകരിച്ചായിരുന്നു ഗവേഷണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button