Latest NewsNewsLife Style

ഉറക്കമില്ലായ്മയെ പരിഹരിക്കാനുള്ള നാടന്‍ വഴികള്‍

പല ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളേയും ഫലപ്രദമായി നേരിടാന്‍ സഹായിക്കുന്ന നാടന്‍ വഴികളുണ്ട്. ഉറക്കമില്ലായ്മക്ക് ശാസ്ത്രം നല്‍കിയിരിക്കുന്ന പേരാണ് ഇന്‍സോംമ്‌നിയ. ഉറക്കമില്ലായ്മ പരിഹരിക്കാന്‍ നാടന്‍ പൊടിക്കൈകള്‍ എന്തെല്ലാം എന്ന് നോക്കാം

  • ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒരു കപ്പ് പാല്‍ കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നു. പാലില്‍ എന്തെങ്കിലും തരത്തിലുള്ള ഔഷധികളും ഇടാം.
  • കാല്‍ ടീസ്പൂണ്‍ കറുവപ്പട്ട പൊടി പാലില്‍ മിക്‌സ് ചെയ്ത് കഴിക്കാം. ഉറങ്ങാന്‍ പോകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഈ പാല്‍ കുടിച്ചാല്‍ നല്ല ഉറക്കം വരും.
  • നല്ല തണുത്ത പാലില്‍ ഒരു ടീസ്പൂണ്‍ ജാതിക്ക പൊടിച്ചത് ചേര്‍ത്ത് കുടിക്കാം. ജാതിക്ക പൊടിയല്ലാതെ ജാതിക്ക തന്നെ പാലില്‍ ചേര്‍ത്ത് കുടിക്കാവുന്നതാണ്
  • കുങ്കുമപ്പൂവാണ് ഉറക്കിന് സഹായിക്കുന്ന ഒന്ന്. പാലില്‍ കുങ്കുമപ്പൂ ചേര്‍ത്ത് കഴിക്കുന്നത് ഉറക്കം നല്‍കാന്‍ സഹായിക്കുന്നു. കൂടാതെ ഉറക്കത്തിനിടക്ക് ഞെട്ടി എഴുന്നേല്‍ക്കുന്ന പ്രശ്‌നവും ഇല്ലാതാക്കും.
  • വിവിധ തരത്തിലുള്ള ഔഷധച്ചായകള്‍ ഉറക്കത്തെ സഹായിക്കുന്ന ഒന്നാണ്.
  • ജമന്തിച്ചായ ഉറങ്ങാന്‍ പോകുന്നതിന് അരമണിക്കൂര്‍ മുന്‍പ് ശീലമാക്കാം. നല്ല സുഖകരമായ ഉറക്കത്തിന് ജമന്തിച്ചായ സഹായിക്കുന്നു. ഇതില്‍ ഒരു ടീസ്പൂണ്‍ തേന്‍ കൂടി ചേര്‍ത്താല്‍ ഫലം വര്‍ദ്ധിക്കും.
  • പച്ചച്ചീരയാണ് ഉറക്കം വരുന്നതിന് സഹായിക്കുന്ന മറ്റൊരു മാര്‍ഗ്ഗം. പച്ചച്ചീര ചായ ഉറക്കം വരാതിരിക്കുന്നതിന് കാരണമായ അകാരണമായ ഉത്കണ്ഠ, ഭയം എന്നിവയെ എല്ലാം ഇല്ലാതാക്കുന്നു.
  • ഉറക്കം നല്ലതാക്കാന് വലേറിയന്‍ ചായ സഹായിക്കുന്നു. നമ്മുടെ നാട്ടില്‍ സുലഭമല്ലെങ്കിലും വിദേശ രാജ്യങ്ങളില്‍ നിന്ന് ഇത് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് പേശീവേദനയെ കുറക്കുകയും ശരീരത്തിനും മനസ്സിനും ആശ്വാസം നല്‍കുകയും ചെയ്യും. ഇതിലൂടെ സുഖകരമായ ഉറക്കം ലഭിക്കുന്നു.
  • നല്ലതു പോലെ പഴുത്ത പഴത്തില്‍ അല്‍പം ജീരകം പൊടിച്ച് മിക്‌സ് ചെയ്ത് കഴിക്കുന്നതും സുഖകരമായ ഉറക്കം നല്‍കും.
  • ആപ്പിള്‍ സിഡാര്‍ വിനീഗറും തേനും മിക്‌സ് ചെയ്ത് കഴിക്കുന്നത് ശരീരവും മനസ്സും റിലാക്‌സ് ആവാന്‍ കാരണമാകുന്നു. മാത്രമല്ല തലച്ചോറിന്റെ ഉണര്‍വ്വിനും ഇത് സഹായിക്കുന്നു. രണ്ട് ടേബിള്‍ സ്പൂണ്‍ തേനില്‍ അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ചേര്‍ത്ത് ഒരുകപ്പ് വെള്ളത്തില്‍ കഴിക്കാം. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഇത് കഴിച്ചാല്‍ സുഖകരമായ ഉറക്കം ലഭിക്കുന്നു
  • ചൂടുവെള്ളത്തിലെ കുളിയിലൂടെയും ഉറക്കത്തെ കൈപ്പിടിയിലൊതുക്കാം. ഒരു കുളിയിലൂടെ നിങ്ങളുടെ നാഡീഞരമ്പുകള്‍ ഉത്തേജിപ്പിക്കപ്പെടുന്നു. ഇത് സുഖനിദ്ര നല്‍കുന്നു.
  • ചിലര്‍ ഉറക്കത്തിനു മുന്‍പ് പഴം കഴിക്കുന്ന ശീലക്കാരാണ്. ഇത് സുഖകരമായ ഭംഗം വരാത്ത ഉറക്കത്തിന് കാരണമാകുന്നു. പൊട്ടാസ്യവും മറ്റ് മിനറലുകളും നിറയെ അടങ്ങിയിട്ടുണ്ട് പഴത്തില്‍

shortlink

Post Your Comments


Back to top button