Latest NewsTechnology

ജി-മെയിലിനെ കൂടുതൽ സുരക്ഷിതമാക്കുന്ന സംവിധാനവുമായി ഗൂഗിൾ

ജി-മെയിലിനെ കൂടുതൽ സുരക്ഷിതമാക്കുന്ന സംവിധാനവുമായി ഗൂഗിൾ. നിങ്ങളുടെ ജി മെയിലിനെയോ ഗൂഗിൾ അക്കൗണ്ടിനെയോ കൂടുതൽ സുരക്ഷിതമാക്കുന്ന “ഗൂഗിൾ പ്രോംപ്ട്” എന്ന സംവിധാനമാണ് ഗൂഗിൾ  അവതരിപ്പിച്ചത്.

പുതിയ സംവിധാന പ്രകാരം നിലവിൽ നിങ്ങൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലോ,ഫോണിലോ അല്ലാതെ അക്കൗണ്ട് തുറക്കാൻ ശ്രമിച്ചാൽ ഗൂഗിൾ പ്രോംപ്ട് മുഖേന നിങ്ങളുടെ ഫോണിൽ അക്കൗണ്ട് തുറക്കണോ വേണ്ടയോ എന്ന സന്ദേശം ലഭിക്കും.തുടർന്ന് ഈ പ്രോംപ്റ്റിങ്ങിലൂടെ ജിമെയിൽ തുറക്കണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.

അതിനാൽ ഈ സംവിധാനം നിങ്ങൾക്കും ലഭ്യമാക്കണമെങ്കിൽ ഗൂഗിൾ ആക്കൗണ്ടിൽ ടു സ്റ്റെപ് വെരിഫിക്കേഷൻ പ്രവർത്തനക്ഷമമാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button