തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖല താളംതെറ്റിയ നിലയിലാണ് നീങ്ങുന്നത്. പനി പിടിപ്പെട്ട് മരണസംഖ്യ കൂടുന്നതല്ലാതെ മറ്റൊരു വ്യത്യാസമൊന്നുമില്ല. ആരോഗ്യ സംരക്ഷണത്തില്‍ മുന്നിലെന്ന് അവകാശപ്പെടുന്ന ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോള്‍ പനി മരണങ്ങളുടെ സ്വന്തം നാടായി മാറിക്കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷം ആകെ 78 പനി മരണങ്ങളാണു സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ടു ചെയ്തത് 153 മരണങ്ങളാണെന്നാണ് കണക്ക്. പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും കൂടി വരികയാണ്.
ജൂലായ് പകുതി വരെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 57 ആണ്. 17,66,652 പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. 2016 ജനുവരി മുതല്‍ ഡിസംബര്‍ വരെ നോക്കുമ്പോള്‍ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 78 ആണ്.
Post Your Comments