
കൂട്ടുകാരുമൊത്ത് കളിച്ചു നടക്കേണ്ട പ്രായത്തിൽ രണ്ടര വയസുകാരനായ അനുജന്റെയും മാനസിക രോഗിയായ അമ്മയുടെയും ഉത്തരവാദിത്വം ഏറ്റെടുത്താണ് ഫാത്തിമ എന്ന ഒൻപതു വയസുകാരി വാർത്തകളിൽ നിറയുന്നത്. അമ്മ മാനസിക രോഗിയായ നാൾതൊട്ട് കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത ഈ ഒൻപത് വയസ്സുകാരിയുടെ കഥ ജിഎംബി ആകാശ് എന്ന പ്രശസ്ത ഫോട്ടോഗ്രാഫറാണ് ലോകത്തോടു പങ്കുവച്ചത്. ഫാത്തിമയ്ക്ക് ആരും തന്നെ കുട്ടിയായി കാണുന്നത് ഇഷ്ടമല്ലായിരുന്നു.
അവളുടെ വാക്കുകൾ ഇങ്ങനെ “ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പോള്‍ ഒരു വർഷമായി. അമ്മയ്ക്ക് മാനസിക രോഗം ആയതുമുതൽ ഞാൻ പണിക്കു പോയി തുടങ്ങി.അച്ഛൻ ഞങ്ങളെ വിട്ടുപോയതു മുതൽ വളരെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. ഉറങ്ങാനൊരിടമോ പോകാനൊരു സ്ഥലമോ ഒന്നും ഉണ്ടായിരുന്നില്ല.ഗ്രാമം വിട്ട് ഞങ്ങളുടെ പഴയ വീടിനടുത്തുള്ള മരച്ചുവട്ടിലേക്കാണ് അമ്മ ഞങ്ങളെ െകാണ്ടുപോയത്. അന്നുതൊട്ട് അവിടെയായിരുന്നു ജീവിതം. ഒരുപാട് ഉറുമ്പുകൾ ഉള്ള ആ സ്ഥലത്തു ഞങ്ങൾ കഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു.
എനിക്കും സഹോദരനും രാത്രി ഉറുമ്പുകൾ കടിക്കുന്നതു കൊണ്ട് ഉറങ്ങാനേ കഴിയുമായിരുന്നില്ല. ‘അമ്മ കല്ലുകൾ കുളത്തിൽ പെടുക്കിയിടുകയും എന്തൊക്കെയോ പറഞ്ഞ വാക്കുകൾ തന്നെ പുലമ്പുകയും ചെയ്യുമായിരുന്നു.ഭയം കാരണം ഞാൻ അമ്മയുടെ അടുത്ത് സഹോദരനെ വിടുകയില്ലായിരുന്നു. ഗ്രാമവാസികളും പറയാറുണ്ടായിരുന്നു ‘അമ്മ ഞങ്ങളെ കൊല്ലും എന്ന്.ആ മരത്തിൽ പ്രേതം ഉണ്ടെന്നു ആരോ പറഞ്ഞിരുന്നു. അതിൽ ഒരു പ്രേതം ആവും അമ്മയെ കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നതെന്നു ഞാൻ കരുതി.
ഞങ്ങൾ പതിയെ ആ മരച്ചുവട്ടിൽ നിന്നും മാറി.അങ്ങനെയാണ് ഞങ്ങൾ നഗരത്തിലേക്കു വരുന്നത്. അവിടെ ഗ്രാമവാസിയായ ഒരു ആന്റിയാണ് ഞങ്ങൾക്ക് തുടക്കത്തിൽ താമസം ഒരുക്കി തന്നത് ഒരു ആന്റി ആയിരുന്നു. അവർ പറഞ്ഞതനുസരിച്ചു ഞാൻ അമ്മയെ ചികിൽസിക്കാൻ ഒരു ആശുപത്രിയിൽ കൊണ്ടുപോയി.രോഗിയുടെ ഗാർഡിയൻ എവിടെയെന്നു ഡോക്ടർ ചോദിച്ചു. ഞാനാണെന്നു പറഞ്ഞപ്പോൾ ഡോക്ടർ അത്ഭുതപ്പെട്ടു.
അവർ എന്റെ അമ്മയെ ചികില്സിക്കുകയും ഇപ്പോൾ ‘അമ്മ പൂർണ്ണ ആരോഗ്യവതിയാകുകയും ചെയ്തു. ഇന്ന് ഞങ്ങൾക്കൊരു വീടുമുണ്ട്, പക്ഷേ ചിലപ്പോഴൊക്കെ ഞാൻ ആ മരച്ചുവട്ടിൽ ഉറുമ്പു കടി കൊണ്ടു കിടന്നതോർക്കാറുണ്ട്.” ഫാത്തിമയുടെ കഥ ഏവരെയും കരളലിയിക്കുന്നതാണ്. എന്നാൽ ആ കൊച്ചു പെൺകുട്ടിയുടെ നിശ്ചയ ദാർഢ്യം തന്നെയാണ് അവളും കുടുംബവും ഇന്ന് സമൂഹത്തിൽ ജീവിക്കാൻ കാരണം.
courtesy: manorama news
Post Your Comments