ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയവരെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഇന്ത്യന്‍ നഗരങ്ങളിലെ വലിയൊരു വിഭാഗം ആളുകള്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയത് വാഹനം ഓടിച്ചുകാണിക്കാതെയെന്നുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. സേവ് ലൈഫ് ഫൗണ്ടേഷന്‍ എന്ന സംഘടന നടത്തിയ സര്‍വേയില്‍ പത്തില്‍ ആറുപേരും നീതിപൂര്‍വമല്ലാത്ത മാര്‍ഗങ്ങളിലൂടെയാണ് ഡ്രൈവിങ് ലൈസന്‍സ് നേടിയതെന്ന് ചൂണ്ടിക്കാട്ടുന്നു. പുതിയ വാഹന നിയമങ്ങള്‍ രാജ്യസഭയിലേക്ക് എത്തിച്ചേരുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു സര്‍വേ.
അഞ്ച് മെട്രോ നഗരമുള്‍പ്പെടെ, വാഹനങ്ങള്‍ ഏറ്റവും അധികമുള്ള ഇന്ത്യയിലെ 10 നഗരങ്ങളിലായാണ് സര്‍വേ നടത്തിയത്. ആഗ്രയില്‍ വെറും 12 ശതമാനം ആളുകളാണ് ശരിയായ വഴിയില്‍ ഡ്രൈവിങ് ലൈസന്‍സ് നേടിയെടുത്തത്. ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാതെയാണ് ലൈസന്‍സ് ലഭിച്ചതെന്ന് 88 ശതമാനം ആളുകള്‍ സര്‍വേയില്‍ സമ്മതിച്ചു. ജയ്പൂരില്‍ 72 ശതമാനവും ഗുവാഹത്തിയില്‍ 64 ശതമാനവും അധികൃതരെ വാഹനമോടിച്ചു കാണിക്കാതെയാണ് ലൈസന്‍സ് സ്വന്തമാക്കിത്. പുതിയ നിയമഭേദഗതി പ്രകാരം ഡ്രൈവിങ് പരീക്ഷകളിലും മറ്റും വലിയ മാറ്റങ്ങളാണ് നിര്‍ദേശിച്ചിരിക്കുന്നത്.
Post Your Comments