ബെയ്ജിങ്: പുതിയ കണ്ടുപിടിത്തവുമായി ചൈന രംഗത്ത്. രോഗങ്ങള്‍ പ്രവചിക്കാന്‍ സാധിക്കുന്ന ജനിതക മാര്‍ഗവുമായിട്ടാണ് ചൈന എത്തിയിരിക്കുന്നത്. ജനിതക പരിശോധനയിലൂടെ രോഗം മുന്‍പേ കണ്ടുപിടിക്കാമെന്നാണ് പറയുന്നത്. ആരോഗ്യമുള്ള കോശങ്ങളിലേക്ക് അര്‍ബുധം വ്യാപിക്കുന്നത് തടയാനുള്ള പരിശോധനകളാണ് കൂടുതലായി നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
മുപ്പത് വയസിന് മുകളിലുള്ള സ്ത്രീകളാണ് കൂടുതലും ഇത്തരം പരിശോധനകള്‍ക്ക് വിധേയരാവുന്നത്. പ്രായം കൂടുതലുള്ള അമ്മമാര്‍ക്കുണ്ടാകുന്ന കുട്ടികളില്‍ ജനിതക രോഗങ്ങള്‍ക്കുള്ള സാധ്യതയും കൂടുന്നു എന്നാണ് കണ്ടെത്തല്‍. വ്യക്തിത്വ വൈകല്യങ്ങളും മറ്റ് മാനസിക പ്രശ്‌നങ്ങളുമാണ് പ്രധാനമായും ഇത്തരം കുട്ടികളില്‍ കാണുന്നത്.
ഗര്‍ഭകാലത്ത് തന്നെ കണ്ടെത്തി പരിഹാരം കാണുക എന്നതാണ് ഇത്തരം ജനിതക പരിശോധനകളിലൂടെ ലക്ഷ്യമാക്കുന്നത്. അതിനാല്‍, ഗര്‍ഭിണികളാണ് പ്രധാനമായും ജനിതക പരിശോധനകള്‍ക്ക് വിധേയരാകുന്നത്. രക്തം, ശരീരത്തിലെ കോശങ്ങള്‍, ഗര്‍ഭപാത്രത്തില്‍ നിന്ന് കുത്തിയെടുക്കുന്ന ദ്രാവകം തുടങ്ങിയവയും പരിശോധനക്ക് അയക്കാറാണ് പതിവ്.
എന്നാല്‍ വേദനരഹിത ജനിതക സ്‌കാനിങിനാണ് ഇപ്പോള്‍ പ്രചാരം ലഭിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ലളിതമായ പരിശോധനകളിലൂടെ പാരമ്പര്യ രോഗങ്ങള്‍ എളുപ്പം കണ്ടെത്താനാകും എന്നതാണ് മെച്ചം. ഒപികളിലെത്തുന്ന 80 ശതമാനം ഗര്‍ഭിണികളും ഇത്തരത്തിലുള്ള പരിശോധനകള്‍ക്ക് വിധേയരാകുന്നുണ്ട്.
Post Your Comments