തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനയെ പിന്തുണച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടിയേരിയുടെ പ്രസ്താവന ലജ്ജാകരമാണ്. പ്രതികളെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.
നഴ്സുമാരുടെ സമരം അവസാനിപ്പിക്കാതെ നീട്ടിക്കൊണ്ടുപോകുന്നതിനെയും ചെന്നിത്തല വിമർശിച്ചു. അനുരഞ്ജനത്തിലൂടെയാണ് ഈ പ്രശ്നം പരിഹരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments