കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപില്മാത്രം ഗൂഢാലോചന കുറ്റം ചുമത്തി പോലീസ് പഴുതുകളടയ്ക്കുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് നേരിട്ടെന്ന നിലയിലാണ് പോലീസ് കുറ്റപത്രം തയ്യാറാക്കുന്നതെന്നാണ് സൂചന. കേസില്‍ പതിനൊന്നാംപ്രതിയായ ദിലീപിനെ രണ്ടാംപ്രതിയാക്കിയാകും കുറ്റപത്രം.
ദിലീപിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടാതിരുന്ന പോലീസ് ലഭിച്ച തെളിവുകള്‍ കൂട്ടിയിണക്കാനുള്ള ശ്രമത്തിലാണ്. ദിലീപിന് അനുകൂലമായി സാമൂഹികമാധ്യമങ്ങളില്‍ നടത്തിയ ആസൂത്രിതപ്രചാരണവും കുറ്റപത്രത്തിന്റെ ഭാഗമാക്കിയേക്കും. ഇതേക്കുറിച്ച് ദിലീപിനും ഏറ്റെടുത്ത പള്‍സര്‍ സുനിക്കും മാത്രമാണ് അറിയാമായിരുന്നത്. ആക്രമണം നടന്നശേഷമുള്ള സംഭവങ്ങളില്‍ അപ്പുണ്ണിയാണ് നിര്ണായകഘടകമായതെന്നും പോലീസ് കരുതുന്നുണ്ട്.
Post Your Comments