വത്തിക്കാൻസിറ്റി: മാർപാപ്പയുടെ മുറിയുടെ വാതിലിലെ മുന്നറിയിപ്പ് ആളുകൾക്ക് കൗതുകമാകുന്നു. എപ്പോഴും പരാതി പറയുന്നവർക്ക് മുന്നറിയിപ്പു നൽകുന്നതാണ് പോസ്റ്റർ. സാങ്റ്റ മാർത്തയിലെ സ്വന്തം മുറിയുടെ വാതിലിലാണ് ഫ്രാൻസിസ് മാർപാപ്പ ഈ പോസ്റ്റർ പതിച്ചത്. ഇതിന്റെ ചിത്രം വത്തിക്കാൻ ഇൻസൈഡർ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചു. ഇറ്റാലിയൻ ഭാഷയിലാണ് പോസ്റ്റർ. ഇതിൽ ഉപദേശവും മുന്നറിയിപ്പുമുണ്ട്.
നിരന്തരമുള്ള ആവലാതികൾ ഒഴിവാക്കണമെന്ന നിർദേശം അവഗണിക്കുന്നവർക്കു പ്രശ്ന പരിഹാരത്തിനുള്ള കഴിവു കുറയുകയും നർമബോധം നഷ്ടമാവുകയും ചെയ്യുമെന്നു പോസ്റ്ററിൽ പറയുന്നു.
പരിമിതികളിൽ ശ്രദ്ധിക്കാതെ കഴിവുകൾ വളർത്താൻ ശ്രമിക്കുക. പരാതി പറയുന്നത് അവസാനിപ്പിക്കുക. അതിനു പകരം ജീവിതം മെച്ചപ്പെടുത്താനുള്ള മാർഗം ആരായുക എന്നും പോസ്റ്റർ ആഹ്വാനം ചെയുന്നു. ഇറ്റാലിയൻ മനശാസ്ത്രജ്ഞനും സ്വയംസഹായ ഗ്രന്ഥങ്ങളുടെ രചയിതാവുമായ സാൽവോ നോയാണ് മാർപാപ്പയ്ക്ക് ഈ പോസ്റ്റർ നൽകിയത്.
Post Your Comments