മുംബൈ: മഹാരാഷ്ട്രയിലെ കാലാവസ്ഥാ വകുപ്പിനെതിരെ കര്‍ഷകര്‍ പോലീസില്‍ പരാതി നല്കി. വിത്ത്, വളം, കീടനാശിനി കമ്പനികള്‍ക്കുവേണ്ടി തെറ്റായ പ്രവചനം നടത്തി തങ്ങളെ വഞ്ചിച്ചുവെന്നാരോപിച്ചാണ് പോലീസില്‍ പരാതി നല്‍കിയത്. ദിന്ഡ്രുഡ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത് ബീഡ് ജില്ലയിലെ മജല്‍ഗാവ് മേഖലയിലുള്ള കർഷകരാണ്.
കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം ജൂണ്‍, ജൂലൈ മാസങ്ങളില്‍ നല്ല മഴ ലഭിക്കുമെന്നായിരുന്നു. ഈ പ്രവചനം വിശ്വസിച്ച കര്‍ഷകര്‍ ലക്ഷങ്ങള്‍ മുടക്കി കൃഷിയിടം ഒരുക്കുകയായിരുന്നു. വന്‍ തുകയാണ് വിത്തും വളവും കീടനാശിനിയും വാങ്ങാനും നിലമൊരുക്കാനുമായി കര്‍ഷകര്‍ മുടക്കിയത്. മണ്‍സൂണ്‍ സീസണ് ആരംഭിച്ചപ്പോള്‍ ചെറിയ മഴ ലഭിച്ചു. എന്നാല്‍, പിന്നീട് മഴ ഉണ്ടായില്ല. പണവും അധ്വാനവും പാഴായ കര്‍ഷകര്‍ വലിയ ദുരിതത്തിലാണ്.
കമ്പനികള്‍ക്കുവേണ്ടി കാലാവസ്ഥാ വകുപ്പ് തങ്ങളെ ചതിക്കുകയായിരുന്നുവെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. കാലാവസ്ഥാ വകുപ്പിനു നല്ല മഴ ഉണ്ടാകില്ലെന്നു അറിയാമായിരുന്നു. എന്നാല്‍, കര്‍ഷകരെക്കൊണ്ട് വിത്തും വളവും കീടനാശിനിയും വാങ്ങിപ്പിക്കാനായി തെറ്റായ പ്രവചനം വകുപ്പ് നടത്തുകയായിരുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു.
Post Your Comments