ഇന്ദിരാഗാന്ധിയുടെയും സഞ്ജയ് ഗാന്ധിയുടെയും ജീവിതത്തോട് സാമ്യമുള്ള കഥ പറയുന്ന ചിത്രമായ ഇന്ദു സര്‍ക്കാര്‍ റിലീസിന് മുമ്പ് ആരുടെ മുമ്പിലും പ്രദര്‍ശിപ്പിക്കില്ലെന്നു സംവിധായകന്‍ മധൂര്‍ ഭണ്ഡര്‍ക്കര്‍. ചിത്രത്തിനെതിരെ കോണ്ഗ്രസ് നേതാക്കള്‍ രംഗത്ത് വന്ന സാഹചര്യത്തിലാണ് ഭണ്ഡര്‍ക്കറിന്റെ പ്രതികരണം.
ചിത്രം ചിലര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ട്. സിനിമ സംസാരിക്കുന്നത് രാഷ്ട്രീയമല്ലെന്നും സിനിമ വിവാദമാക്കാന്‍ താന്‍ താല്പര്യപ്പെടുന്നില്ലെന്നും ഭണ്ഡര്‍ക്കര്‍ പറഞ്ഞു.
സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് 12 കട്ടുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചിത്രം സെന്‍സര്‍ ബോര്‍ഡിന്‍റെ പുനപ്പരിശോധന കമ്മിറ്റിയുടെ പരിഗണനയിലാണ് . സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം അറിഞ്ഞതിന് ശേഷം മാത്രം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും.- ഭണ്ഡര്‍ക്കര്‍ പറഞ്ഞു.
ചിത്രം പുറത്തിറങ്ങിയാല്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്ന് മഹാരാഷ്ട്രയിലെ കോണ്ഗ്രസ്സ് നേതാവ് രാധാകൃഷ്ണ വിഖെ പാട്ടില്‍ പറഞ്ഞിരുന്നു. ഇന്ദു സര്‍ക്കാര്‍ പൂര്‍ണമായും സ്പോണ്‍സേര്‍ട് ചിത്രമാണെന്ന് കോണ്ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കുറ്റപ്പെടുത്തി. ചിത്രത്തിനെതിരെ സഞ്ജയ് ഗാന്ധിയുടെ മകളാണെന്ന് അവകാശപ്പെട്ടു ഒരു യുവതിയും രംഗത്ത് വന്നിരുന്നു.
ജൂലായ് 28നാണ് ഇന്ദു സര്‍ക്കാരിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. കൃതി കുല്‍ഹാരി, നെല്‍ നിതിന്‍ മുകേഷ്, സുപ്രിയ വിനോദ്, അനുപം ഖേര്‍, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Post Your Comments