Latest NewsTechnology

ഡെങ്കിയെ തുരത്താന്‍ ഗൂഗിളിന്റെ സൂപ്പര്‍ കൊതുക്

ആധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ ഡെങ്കിപ്പനിയെ നേരിടാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍. കൊതുകിനെ കൊല്ലാന്‍ മറ്റൊരു കൊതുക് എന്ന ആശയമാണ് ഗൂഗിളിന്റെ മാതൃസ്ഥാപനമാണ് ആല്‍ഫബറ്റ് മുന്നോട്ടുവെക്കുന്നത്. 20 മില്ല്യണ്‍ പ്രതിരോധകൊതുകുകളെയാണ് ഇത്തരത്തില്‍ രംഗത്തിറക്കുന്നത്. ആരോഗ്യരംഗത്ത് വലിയ പ്രതീക്ഷകളുമായാണ് ആല്‍ഫബറ്റ് വികസിപ്പിച്ച സൂപ്പര്‍ കൊതുകിന്റെ വരവ്. പെണ്‍ കൊതുകുകളില്‍ വോള്‍ബാച്യ വൈറസ് വഹിക്കുന്ന കൊതുകുകള്‍ മുട്ട നിക്ഷേപിച്ച് അവയെ ഇല്ലാതാക്കുകയാണ് ചെയ്യുക.

മനുഷ്യന് യാതൊരു പ്രശ്‌നങ്ങളും സൃഷ്ടിക്കാത്ത ഇവയിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൊതുകിനെ ഇല്ലാതാക്കാനാണ് ശ്രമം. അമേരിക്കയിലെ ഫ്രസ്‌നോയില്‍ വോള്‍ബാച്യ ബാക്റ്റീരിയകള്‍ നിക്ഷേപിച്ച സൂപ്പര്‍ കൊതുകുകളെ ഉപയോഗിച്ചുള്ള കൊതുകുവേട്ട ആരംഭിച്ചു. കൃത്രിമ ആണ്‍ കൊതുകുകളെ ഉപയോഗിച്ച് സിക്ക, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ തുടങ്ങിയവ പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകിനെ ഇല്ലാതാക്കുന്നതാണ് ആല്‍ഫബറ്റിന്റെ പദ്ധതി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button