
ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാലില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു.
പ്രദേശത്ത് കൂടുതല്‍ തീവ്രവാദികള്‍ ഉണ്ടെന്ന നിഗമനത്തില്‍ സൈന്യം തിരച്ചില്‍ തുടരുകയാണ്. ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യവും പോലീസും സംയുക്തമായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്.
Post Your Comments