മൂവാറ്റുപുഴ; ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ സംസ്ഥാന ജോ.കണ്‍വീനര്‍ ലിന്റോ ജോസഫിന് നേരെ കയ്യേറ്റശ്രമം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ മൂവാറ്റുപുഴ ടൗണില്‍ നിന്നും ഭവനത്തിലേക്ക് പോകും വഴി രണ്ടാറില്‍ വച്ചാണ് സംഭവം. ഇവിടെയുള്ള ഒരു കടയില്‍ കയറുന്നതിനിടെ രണ്ട് പേര്‍ തടഞ്ഞു നിര്‍ത്തുകയും കോളറില്‍ കുത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
എറണാകുളത്ത് നടന്ന ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ പ്രതിനിധി സമ്മേളനവുമായി ബന്ധപ്പെട്ട് വന്ന മാധ്യമ വാര്‍ത്തകള്‍ ഉയര്‍ത്തികാട്ടി ”നീ എല്ലാ മുസ്ളീങ്ങളെയും തീവ്രവാദിയാക്കാന്‍ നടക്കുകയാണോ” എന്ന് ചോദിച്ചായിരുന്നു കയ്യേറ്റം. തുടര്‍ന്ന് രണ്ടംഗസംഘം ഫോണില്‍ ബന്ധപ്പെട്ടതനുസരിച്ച് പതിനഞ്ചോളം ആളുകള്‍ സ്ഥലത്തെത്തുകയും പ്രദേശം സംഘര്‍ഷഭരിതമാകുകയും ചെയ്തു. ഇതേതുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാരാണ് രംഗം ശാന്തമാക്കിയത്.
മുമ്പ് ചോദ്യ പേപ്പര്‍ വിവാദത്തില്‍ ജോസഫ് മാഷിന്റെ കൈ വെട്ടിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് ദിവസങ്ങളോളം ഒറ്റക്ക് കാവല്‍ നിന്ന വ്യക്തിയാണ് ലിന്റോ ജോസഫ്. സംഭവത്തെ പറ്റി പോലീസില്‍ പരാതി നല്‍കുമെന്നും ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ ഭാരവാഹികള്‍ ഇത്തരം ഭീഷണികള്‍ക്ക് മുമ്പില്‍ മുട്ടുമടക്കി മാളത്തില്‍ ഒളിക്കില്ലെന്നും സംസ്ഥാന കണ്‍വീനര്‍ രഞ്ജിത്ത് ഏബ്രഹാം തോമസ് പറഞ്ഞു.
Post Your Comments