വാഷിംഗ്ടണ്‍ : അമേരിക്കയിലെ വാഷിംഗ്ടണില്‍ നടക്കുന്ന ഗ്ലോബല്‍ റോബോട്ടിക്സ് മത്സരത്തില്‍ പങ്കെടുക്കാന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് അവസരം ഒരുങ്ങി. വിസാ അപേക്ഷ തള്ളിയ തീരുമാനം പുന: പരിശോധിച്ച യു.എസ് ഒടുവില്‍ വിസ അനുവദിച്ചു.
ഫസ്റ്റ് ഗ്ലോബല്‍ എന്ന സന്നദ്ധ സംഘടന സംഘടിപ്പിക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ അഫ്ഗാനില്‍ നിന്നുള്ള ആറംഗ വിദ്യാര്‍ത്ഥിനികളുടെ സംഘമാണ് പുറപ്പെടുന്നത്.
ജൂലൈ 16 മുതല്‍ 18 വരെ നടക്കുന്ന നടക്കുന്ന മത്സരത്തില്‍ 164 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കാന്‍ എത്തുന്നത്
Post Your Comments