പയ്യന്നൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ കയറാനായി പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയെന്ന തരത്തിൽ പ്രചരിച്ച ചിത്രത്തിന്റെ യഥാർത്ഥ കഥ ഇതാണ്. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമില്‍ മോദിയുമായി സാദൃശ്യമുള്ള ഒരാൾ നിൽക്കുന്ന ഫോട്ടോ നവ മാധ്യമങ്ങളിൽ വൈറൽ ആകുകയായിരുന്നു. പയ്യന്നൂര്‍കാരന്‍ രാമചന്ദ്രന്റെ ഫോട്ടോ ആയിരുന്നു അത്.
രാമചന്ദ്രന്‍ ബെംഗളൂരുവിലുള്ള മകന്റെ അടുത്തേക്കു പോകാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഫോട്ടോ എടുത്തത്. പലരും രാമചന്ദ്രനുമൊന്നിച്ച് സെല്‍ഫി എടുക്കുകയും ചെയ്തു. അപ്പോഴൊന്നും ഇദ്ദേഹം ആരെന്ന് ആരും തിരക്കിയിരുന്നില്ല. മോദി പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കില്‍ ഇട്ടപ്പോള്‍ അതു വന്‍തോതില്‍ ഷെയര്‍ ചെയ്യുകയും വമ്പൻ ഹിറ്റ് ആകുകയുമായിരുന്നു.
ചിത്രം വൈറലായപ്പോഴാണ് നാട്ടുകാര്‍ ഇതുകാണുകയും രാമചന്ദ്രനാണെന്നു തിരിച്ചറിയുകയും ചെയ്യുന്നത്.ഏറെക്കാലം വിദേശത്തായിരുന്ന രാമചന്ദ്രന്‍ അടുത്തകാലത്താണു നാട്ടിലെത്തി സ്ഥിരതാമസം തുടങ്ങിയത്.പലരും രാമചന്ദ്രന്റെ മോദിയുമായുള്ള സാദൃശ്യം ചൂണ്ടിക്കാണിക്കുകയും ചെയ്തു.കേരളത്തിനു പുറത്തെത്തിയാല്‍ ഒന്നിച്ച് നിന്നു ഫോട്ടോയെടുക്കാനും കുശലം പറയാനും ആളുകള്‍ അടുത്തുകൂടുന്നതായി രാമചന്ദ്രനും അനുഭവം ഉണ്ട്.
Post Your Comments