മുംബൈ: ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്നവര്‍ വിദേശത്തുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആദായ നികുതി റിട്ടേണ്‍ ഫോമില്‍ ഉള്‍പ്പെടുത്തണമെന്ന നിർദേശവുമായി ആദായനികുതി വകുപ്പ്. ഇതിനായി റിട്ടേണ്‍ ഫോമില്‍(ഐടിആര്‍2)പുതിയതായി ഒരു കോളം കൂടി ചേർത്തിട്ടുണ്ട്. ഓഹരി നിക്ഷേപം, വസ്തു, ബാങ്ക് ഡെപ്പോസിറ്റ് പോലെയുള്ള സ്ഥിരനിക്ഷേപങ്ങളില്‍നിന്നുള്ള വരുമാനം എന്നിവ തെളിയിക്കേണ്ടിവരും.
വിദേശത്തുള്ള ബാങ്കിന്റെ പേര്, അക്കൗണ്ട് നമ്പർ, രാജ്യം, ബാങ്കുകളുടെ ശാഖയുടെ ലൊക്കേഷന്‍ വ്യക്തമാക്കുന്ന സ്വിഫ്റ്റ് കോഡ്, ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയവ ആദായനികുതി വകുപ്പിന്റെ ഫോമിൽ രേഖപ്പെടുത്തണം. ഓൺലൈൻ ആയിത്തന്നെ റിട്ടേൺ സമർപ്പിക്കാവുന്നതാണ്. രാജ്യത്ത് സ്ഥിരതാമസമാക്കിയവര്‍മാത്രം വിദേശത്തെ ബാങ്ക് അക്കൗണ്ടുകള്‍ വെളിപ്പെടുത്തിയാല്‍ മതിയെന്ന രീതിയ്ക്കാണ് ഇതോടെ മാറ്റം വന്നിരിക്കുന്നത്.
Post Your Comments