
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍/ഡന്റല്‍ കോളേജുകളിലെ ഫീസ് ഘടന പുതുക്കി നിശ്ചയിച്ചു. എംബിബിഎസ് ജനറല്‍ സീറ്റിന് ഫീസ് 50,000 രൂപ കുറച്ച് അഞ്ച് ലക്ഷമായി. എന്‍.ആര്‍.ഐ സീറ്റിന് 20 ലക്ഷം തുടരും.
അതേസമയം ബി.ഡി.എസ് ജനറല്‍ സീറ്റിന് ഫീസ് 2.9 ലക്ഷമായി വര്‍ധിപ്പിച്ചു. എന്‍.ആര്‍.ഐ സീറ്റിന് ഫീസ് 6 ലക്ഷം രൂപയാകും. പുതുക്കിയ ഫീസ് പ്രവേശനമേല്‍നോട്ട സമിതി ഇന്ന് ഹൈക്കോടതിയെ അറിയിക്കും
കഴിഞ്ഞവര്‍ഷം അനുവദിച്ച പത്തുലക്ഷം ഫീസ് അനുവദിക്കണമെന്ന കെ.എം.സി.ടിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പത്തുലക്ഷം ഫീസും അത്രയും നിക്ഷേപവുമീടാക്കിയാണ് കെ.എം.സി.ടി കഴിഞ്ഞവര്‍ഷം പ്രവേശനം നടത്തിയത്. സര്‍ക്കാരിന്റെ തടസവാദങ്ങളെല്ലാം തള്ളിക്കളഞ്ഞ് സുപ്രീംകോടതിയാണ് ഈ ഫീസ് നിശ്ചയിച്ചത്. 85ശതമാനം സീറ്റുകളിലേക്കും ഈ ഫീസില്‍ സര്‍ക്കാരാണ് പ്രവേശനം നടത്തിയത്.
Post Your Comments