
പാൽമ: എയര്‍പോര്‍ട്ടുകളിലെ സുരക്ഷാ പരിശോധന പെട്ടെന്ന് തീര്‍ക്കുന്ന പദ്ധതി നടപ്പിലാക്കിയേക്കും. ചില സമയങ്ങളിൽ എയര്‍പോര്‍ട്ടുകളിലെ സുരക്ഷാ പരിശോധന മണിക്കൂറുകളോളം നീളാറുണ്ട്. എന്നാല്‍ ഇതിനൊരു പരിഹാരം എന്ന നിലയിൽ വിമാനത്താവളങ്ങളില്‍ ഓട്ടോമേറ്റഡ് കിയോസ്കുകള്‍ സുരക്ഷാ പരിശോധനയ്ക്കായി ഏര്‍പ്പെടുത്താൻ തീരുമാനമായി. ഇവ പരിശോധന വെറും നാല് മിനുറ്റിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
മാത്രമല്ല ഇത് നടപ്പിലായാല്‍ മെഷീനുകളായിരിക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പകരം യാത്രക്കാരെ ചോദ്യം ചെയ്യുകയെന്നും സൂചനയുണ്ട്. നിലവില്‍ തീവ്രവാദ ആക്രമണങ്ങള്‍ പതിവായ സാഹചര്യത്തില്‍ ലോകമാകമാനമുള്ള വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകള്‍ പതിവിലുമധികം നീളുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് അധികൃതര്‍ ഗൗരവമായി ആലോചിച്ച് വരുന്നത്.
ഇതിലൂടെ കളവ് പറയുകയും കൃത്രിമത്വം കാട്ടുകയും ചെയ്യുന്ന യാത്രക്കാരെ എളുപ്പത്തില്‍ പിടികൂടാന്‍ സാധിക്കുമെന്നും പുതിയ സംവിധാനത്തിന്റെ ഉപജ്ഞാതാക്കള്‍ അവകാശപ്പെടുന്നു. നാല് മിനുറ്റിനുള്ളില്‍ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കാമെന്നതിന് പുറമെ ഈ സംവിധാനം 90 ശതമാനം വിജയപ്രദവും പഴുതുകള്‍ ഇല്ലാത്തതുമാണെന്നും തെളിഞ്ഞിട്ടുണ്ട്.ഈ മെഷീന്‍ ആളുകളുടെ കണ്ണും വോയിസ് പിച്ചും സ്കാന്‍ ചെയ്യും. ഇതിലൂടെ കളവ് പറയുന്നവരെ എളുപ്പം കണ്ടെത്താൻ സാധിക്കും. മിസൗറിസ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ് പുതിയ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്.
Post Your Comments