രാമായണ മാസത്തെ വരവേൽക്കാൻ ഒരുങ്ങി കേരളം. ജൂലായ് 17ന് കർക്കിടകം ആരംഭിക്കുന്നതോടെ രാമായണ പാരായണത്തിന്‍റെ നാളുകളാണ് കേരളത്തിൽ മിഴി തുറക്കുന്നത്. കർക്കിടകം ആരംഭിക്കുന്ന ദിവസം രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിയിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങണം. ശേഷം കര്‍ക്കിടകമാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണമെന്ന് പഴമക്കാർ പറയുന്നു. കൂടാതെ രാമായണത്തിന്‍റെ അനുബന്ധഭാഗമായ ഉത്തരരാമായണവും ചിലര്‍ വായിക്കാറുണ്ടെന്നും പറയപ്പെടുന്നു.
രാമായണ മാസത്തിനു പുറമെ ചിങ്ങ മാസത്തിനായുള്ള കാത്തിരിപ്പിന്റെ മാസം കൂടിയാണ് കർക്കിടകം. അതിനു മുന്നോടിയായി കര്‍ക്കടകത്തില്‍ മിതമായ ആഹാരവും ആയുര്‍വേദ മരുന്നുകളും കഴിച്ച് ദേഹ ശുദ്ധി വരുത്തുന്നത് ഏവർക്കും ഒരു പുത്തനുണർവ് നൽകുന്നു. ഇതിനോടൊപ്പം തന്നെ ചിലർ ഉഴിച്ചിലും പിഴിച്ചിലും നടത്തി ശരീരമരോഗദൃഢമക്കി വെക്കുകയും ചെയ്യുന്നു.
Post Your Comments