
കരിബീയ: കരീബിയന്‍ ബീച്ചായ സെയിന്റ് മാര്‍ട്ടെന് സമീപത്തുള്ള വിമാനത്താവളത്തില്‍ നിന്നും വിമാനം പറന്ന് പൊങ്ങുന്നത് കാണാന്‍ റണ്‍വേയ്ക്ക് തൊട്ടു പിന്നിലെ വേലിയില്‍ പിടിച്ച് നിന്ന 57കാരി ദാരുണമായി കൊല്ലപ്പെട്ടു.വിമാനങ്ങള്‍ നിലത്തിറങ്ങുന്നതും ഉയരുന്നതുമായ മനോഹര ദൃശ്യങ്ങള്‍ അടുത്ത് നിന്നും കാണുന്നതിനായി ഈ ബിച്ചിലെ പാറക്കൂട്ടങ്ങളിൽ ടൂറിസ്റ്റുകള്‍ കയറുന്നത് പതിവാണ്.
ഇതിനെതിരെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇവിടെയുണ്ടെങ്കിലും ആരും അത് കണക്കിലെടുക്കാറില്ല.വൈകുന്നേരം ആറ് മണിക്ക് ട്രിനിഡാഡിലേക്ക് പറന്നുയരാനിരുന്നു ബോയിങ് 737 എന്ന വിമാനം കാണാന്‍ വേണ്ടി വേലിയില്‍ പിടിച്ച് നിന്ന സ്ത്രീ വിമാനം പറന്നുയര്‍ന്ന കാറ്റിന്റെ ശക്തിയില്‍ പിടിവിട്ട് തലയിടിച്ചാണ് മരണമടഞ്ഞത്.
ന്യൂസിലാന്‍ഡുകാരിയായ ടൂറിസ്റ്റ് ആണ് മരണമടഞ്ഞത്.എയര്‍പോര്‍ട്ട് അധികൃതരും പ്രാദേശിക ഭരണകൂടവും ഇതുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് ബോര്‍ഡുകളും മറ്റ് മാര്‍ഗങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും ഇത് അവഗണിക്കുകയാണ് ചെയ്യുന്നത്. നിലത്തേക്ക് തെറ്റി വീണ സ്ത്രീയുടെ തല പുറകിലെ കോണ്‍ക്രീറ്റില്‍ ഇടിച്ചാണ് മരണം സംഭവിച്ചത്.
Post Your Comments