മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിക്കുന്ന ചിത്രം പ്രചരിപ്പിച്ചതിന് ഓള്‍ ഇന്ത്യ ബാക്ചോഡ് (എഐബി) എന്ന ആക്ഷേപ ഹാസ്യ സംഘത്തിന് അഞ്ച് ലക്ഷം രൂപ പിഴ. ഐ.ടി ആക്‌ട് അനുസരിച്ചാണ് കേസ്. മുംബൈ പോലീസിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി.മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് എഫ് ഐ ആർ തയ്യാറാക്കിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രൂപസാദൃശ്യമുള്ളയാള്‍ റെയില്‍വേസ്റ്റേഷനില്‍ ഫോണില്‍ നോക്കി നില്‍ക്കുന്ന ചിത്രത്തിനൊപ്പം സ്നാപ്പ്ചാറ്റിലെ ഡോഗ് ഫില്‍റ്റര്‍ ചേര്‍ത്ത ചിത്രമാണ് എഐബി ട്വിറ്ററില്‍ പോസ്റ്റിട്ടത്.സംഭവം വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പിയിരിക്കുകയാണ് എ ഐ ബി പേജിന്റെ അഡ്മിന്‍മാരായ തന്മയ് ഭട്ടും റോഷന്‍ ജോഷിയും.മോദിയുടെ വിദേശയാത്രയെ പരിഹസിക്കുന്ന തരത്തിലുള്ള അടിക്കുറിപ്പും വ്യാപക വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു,
प्रधानमंत्री जी के लिए इस तरीके का बेहूदा मज़ाक पर @AllIndiaBakchod @thetanmay पर सख्त कार्रवाई होनी चाहिए @MumbaiPolice @ippatel pic.twitter.com/jqIE200CBZ
— Reetesh Maheshwari (@Reetesh777) July 12, 2017
Post Your Comments