എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആശ്വാസമായി ഫേസ്ബുക്ക് മെസ്സെഞ്ചര്‍ ലൈറ്റ് വെര്‍ഷന്‍. ഫേസ്ബുക്ക് മെസ്സെഞ്ചര്‍ ഏറ്റവും കൂടുതല്‍ റാമും സ്‌റ്റോറേജും കവരുന്ന ആപ്ലിക്കേഷനുകളിലൊന്നാണ്. ഫേസ്ബുക്ക് ലൈറ്റ് എത്തിയിട്ടുപോലും മെസ്സെഞ്ചറിന് അത്തരമൊരു വെര്‍ഷല്‍ ഫേസ്ബുക്ക് ആലോചിച്ചില്ല.
എന്നാൽ ഇനി ആ പ്രശ്നമില്ല. പ്ലേസ്റ്റോറില്‍ മെസ്സെഞ്ചര്‍ ലൈറ്റ് എത്തിക്കഴിഞ്ഞു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഫോണില്‍ നിന്ന് ഇപ്പോഴുള്ള മെസ്സെഞ്ചര്‍ 300 എംബി കുറഞ്ഞത് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ 10 എംബി മാത്രമേ പുതിയ ആപ്ലിക്കേഷന്‍ ഉപയോഗിക്കൂ എന്നാണ് ഫേസ്ബുക്കിന്റെ വാഗ്ദാനം. ഫേസ്ബുക്ക് ലൈറ്റ് പോലെതന്നെ ഫേസ്ബുക്ക് മെസ്സെഞ്ചര്‍ ലൈറ്റും ഐഫോണുകളില്‍ ലഭ്യമാകില്ല.
Post Your Comments