Latest NewsKeralaNews

“എസ്മ’യ്ക്കും തോൽപ്പിക്കാൻ കഴിയില്ലെന്ന് നഴ്സുമാര്‍

തിരുവനന്തപുരം: “എസ്മ’ (അവശ്യ സർവീസ് നിയമം) പ്രയോഗിച്ചതു കൊണ്ടൊന്നും ശമ്പള വർധനവ് ആവശ്യപ്പെട്ടുള്ള തങ്ങളുടെ സമരം തോൽക്കില്ലെന്ന് പ്രഖ്യാപിച്ച് സ്വകാര്യ ആശുപത്രി നഴ്സുമാർ. 20,000 രൂപ അടിസ്ഥാന ശമ്പള എന്ന ആവശ്യം അംഗീകരിക്കുന്നില്ലെങ്കിൽ തിങ്കളാഴ്ച മുതൽ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല സമരത്തിന് ഒരു മാറ്റവുമില്ലെന്ന് നഴ്സ്‌മാരുടെ സംഘടന ആവർത്തിച്ചു.

സമരത്തിനെതിരേ എസ്മ പ്രയോഗിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാൽ തന്നെ ആശുപത്രിയിൽ എത്തിയിട്ട് തങ്ങൾ ജോലി ചെയ്യില്ലെന്ന് തീരുമാനിച്ചാൽ എന്തു ചെയ്യുമെന്നും ജയിലിൽ അടയ്ക്കാൻ കഴിയുമോ എന്നും നഴ്സുമാർ ചോദിക്കുന്നു. ശമ്പള വർധനവ് എന്നത് തങ്ങളുടെ ന്യായമായ ആവശ്യമാണ്. ഇത് നടപ്പാക്കി കിട്ടും വരെ ശക്തമായി സമരമുഖത്തുണ്ടാകുമെന്നും ഒരുവിധ സമ്മർദങ്ങൾക്കും വഴങ്ങില്ലെന്നും നഴ്സുമാർ പ്രഖ്യാപിച്ചു.

സെക്രട്ടറിയേറ്റ് വളഞ്ഞുള്ള പ്രതിഷേധ പരിപാടികൾക്കാണ് നഴ്സുമാർ തയാറെടുക്കുന്നത്. സമരം മൂലം ആരോഗ്യ മേഖലയിലുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ആശുപത്രികളിൽ സൗജന്യ സേവനത്തിന് തയാറാണെന്നും നഴ്സുമാർ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ സൗജന്യ സേവനം നടത്തിയാലും തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യില്ലെന്ന ഉറച്ച നിലപാടിലാണ് നഴ്സുമാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button