Latest NewsKeralaCinemaNews

‘നിരപരാധിയാണെങ്കില്‍ കേരളം എങ്ങനെ മാപ്പ് പറയും?’; അഗ്നിശുദ്ധി വരുത്തി തിരിച്ചു വരൂ : സംവിധായകന്‍ വൈശാഖ്

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് പൂര്‍ണ പിന്തുണയുമായി സംവിധായകന്‍ വൈശാഖ്. തനിക്കാറിയാവുന്ന ദിലീപിന് ഇങ്ങനെ ചെയ്യാനും ചെയ്യിക്കാനും കഴിയില്ലെന്ന് വൈശാഖ് പറഞ്ഞു. സത്യം പുറത്ത് വരണമെന്നും നിരപരാധി ആണെങ്കില്‍ അത് തെളിയിക്കാനുള്ള അവസരം ദിലീപേട്ടന് നല്‍കണമെന്നും വൈശാഖ് പറഞ്ഞു.

ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയില്‍ ഒരു ഇന്ത്യാക്കാരന്‍ എന്ന നിലയില്‍ വിശ്വസിക്കുന്നു. ആക്രമിക്കപ്പെട്ട സഹോദരിയുടെ പക്ഷത്തു തന്നെയാണ്. നീതി അത് അവളുടെ അവകാശമാണ്. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും വൈശാഖ് വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button