Latest NewsCinemaMovie SongsBollywoodMusicEntertainment

എ.ആര്‍ റഹ്മാന്‍റെ സംഗീത പരിപാടി ആരാധകര്‍ ബഹിഷ്കരിച്ചു; പണം തിരിച്ചു തരണമെന്നും ആവശ്യം

എന്നും സംഗീത പ്രേമികള്‍ക്ക് ഹരമാണ് എ.ആര്‍ റഹ്മാന്‍റെ ഗാനങ്ങള്‍. ഓസ്കാര്‍ ജേതാവ് എ.ആര്‍ റഹ്മാന്‍ സംഘടിപ്പിക്കുന്ന ഒരു സംഗീത പരിപാടിക്ക് സാധാരണയായി ആരാധകരുടെ തള്ളിക്കയറ്റമാണുണ്ടാകുക. എന്നാല്‍ ഇത്തവണ ആരാധകര്‍ പരിപാടി ബഹിഷ്ക്കരിച്ചു. എ.ആര്‍ റഹ്മാന്‍ ലണ്ടനില്‍ സംഘടിപ്പിച്ച പരിപാടിയാണ് ആരാധകര്‍ ബഹിഷ്കരിച്ചത്.

വെംബ്ലിയിലെ എസ്.എസ് അറീനയില്‍ ജൂലായ് എട്ടിന് നെത്രു, ഇന്ദ്രു, നാലയ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. റോജയിലൂടെ അരങ്ങേറ്റം കുറിച്ച്‌ സംഗീത ലോകത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഏഴു വര്‍ഷത്തിന് ശേഷം എ.ആര്‍ റഹ്മാന്‍ ലണ്ടനില്‍ പാടുന്ന എന്ന പ്രത്യേകതയും ഈ പരിപാടിക്കുണ്ടായിരുന്നു. എന്നാല്‍ ഈ പരിപാടിയില്‍ തമിഴ് പാട്ടുകള്‍ മാത്രമാണ് റഹ്മാന്‍ പാടിയത്. ഇതോടെ ഹിന്ദിയെ ഇഷ്ടപ്പെടുന്നവര്‍ പരിപാടി ബഹിഷ്കരിക്കുകയായിരുന്നു. ബോളിവുഡില്‍ എത്രയോ മനോഹരമായ ഗാനങ്ങള്‍ ഒരുക്കിയ എ.ആര്‍ റഹ്മാനില്‍ നിന്ന് ഇത്തരമൊരു വേര്‍തിരിവ് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

നിരാശയിലായ ആരാധകര്‍ തങ്ങളുടെ പണം തിരിച്ചു തരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. റഹ്മാനെതിരെ നിരവധി ആരാധകര്‍ ട്വീറ്റ് ചെയ്തപ്പോള്‍ അതിനെ വിമര്‍ശിച്ച്‌ തമിഴ് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. സംഗീതത്തിന് ഭാഷയിലെന്നും ഇതു ഹിന്ദി സംസാരിക്കുന്നവരുടെ കള്ളക്കണ്ണീരാണെന്നുമാണ് തമിഴ് ആരാധകര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button