CinemaKerala

നിരപരാധിയാണെങ്കില്‍ ദിലീപിനോട് കാണിക്കുന്ന അനീതിക്കും അതിക്രങ്ങള്‍ക്കും കേരളം എങ്ങനെ മാപ്പുപറയുമെന്ന് വൈശാഖ്

കൊച്ചി: ദിലീപിനെ അനുകൂലിച്ച് സംവിധായകന്‍ വൈശാഖ്. നിരപരാധിത്വം ലോകത്തെ ബോദ്ധ്യപ്പെടുത്താനുള്ള ബാധ്യത നിര്‍ഭാഗ്യവശാല്‍ ദിലീപിന്റേത് മാത്രമാണ്. അഗ്‌നിശുദ്ധി വരുത്തി തിരിച്ചു വരണമെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്ന് വൈശാഖ് ഫേസ്ബുക്കില്‍ കുറിച്ചു.

സ്‌നേഹിക്കുന്നവരെ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കാനുള്ള ദിലീപിന്റെ മനസ് ആരും കാണാതെ പോകരുത്. തനിക്കറിയാവുന്ന ദിലീപിന് ഇങ്ങനെ ചെയ്യാന്‍ കഴിയില്ല. സുഹൃത്ത് കൂടിയായ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെടുത്തി ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട ദിവസം ഭൂമി പിളര്‍ന്നു പോകുന്നത് പോലുള്ള നടുക്കമായിരുന്നു മനസില്‍. കണ്ണില്‍ ഇരുട്ട് കയറുന്നതു പോലെ.

മരണം നടന്ന വീട് പോലെ മനസ് ദുര്‍ബലമായി. ക്ഷീണിതമായി. എന്റെ മകളുടെ ശിരസില്‍ കൈവച്ച് അദ്ദേഹം പറഞ്ഞ വാത്സല്യം ഒട്ടും കളവായിരുന്നില്ല. ദിലീപ് നിരപരാധി ആണെങ്കില്‍ ഇന്ന് അദ്ദേഹത്തോട് ഈ കാണിക്കുന്ന അനീതിക്കും അതിക്രമങ്ങള്‍ക്കും കേരളം എങ്ങനെ മാപ്പു പറയുമെന്നും വൈശാഖ് ചോദിച്ചു. ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button