ഭക്ഷണം കുറച്ചശേഷവും ചിലർക്ക് തടി കൂടാറുണ്ട്. എന്നാൽ ഇങ്ങനെ ഭാരം വർധിക്കുന്നതിന് കാരണം നമ്മുടെ ചില ശീലങ്ങളാണ്. ഭക്ഷണം കഴിച്ചയുടന്‍ ഉറങ്ങുന്നത് ദഹനപ്രക്രിയയെ ബാധിക്കും. ഇത് തടി കൂടുന്നതിന് മുഖ്യകാരണമാണ്. ഭക്ഷണം കഴിച്ചയുടന്‍ കഠിനമായ വ്യായാമമുറകള്‍ ചെയ്യുന്നതും നല്ലതല്ല. ഇതും ദഹനത്തെ ബാധിക്കും.
ഭക്ഷണശേഷം നന്നായി വിശ്രമിക്കുന്നവര്‍ക്കും തടി കൂടാൻ സാധ്യതയുണ്ട്. ഭക്ഷണശേഷം അൽപം നടക്കുകയോ ലഘുവായ വ്യായാമമോ ആവാം. വയർ നിറഞ്ഞു കഴിഞ്ഞാൽ ബെൽറ്റ് ലൂസാകുന്ന ശീലം ചിലർക്കുണ്ട്. ഇതു വയര്‍ചാടാന്‍ ഇടയാക്കും. ആഹാരം കഴിച്ചയുടന്‍ പുകവലിക്കുകയും കുളിക്കുകയും ചെയ്യുന്നതും തടി വർധിപ്പിക്കും.
Post Your Comments