Latest NewsNewsIndia

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ ഒരു ഓഫീസ് അടച്ചുപൂട്ടുന്നു

ലക്നൗ: ഐടി രംഗത്തെ പ്രമുഖരായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ (ടിസിഎസ്) ഒരു ഓഫീസ് അടച്ചുപൂട്ടുന്നു. ലക്നൗവിലെ ഓഫീസാണ് അടച്ചുപൂട്ടുന്നത്. ടിസിഎസ് വൈസ് പ്രസിഡന്റ് തേജ് പോള്‍ ഭട്ല ഓഫീസിലെത്തി നേരിട്ട് ജീവനക്കാരെ ഇക്കാര്യം അറിയിച്ചു. കമ്പനി ആരെയും പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്നില്ല. ഇവരെ വാരണാസിയിലേയും നോയ്ഡയിലേയും ഓഫീസുകളിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും കമ്പനി അറിയിച്ചു.

ലക്നൗവിലെ ഓഫീസ് ലാഭകരമല്ലെന്നാണ് കമ്പനി പറയുന്നത്. ഇടപാടുകാര്‍ക്ക് ഈ ഓഫീസിലേക്ക് വരുന്നത് പ്രയാസകരമാണ്. ഓഫീസ് കെട്ടിടത്തിന്റെ വാടക കാലാവധി കൂടി തീര്‍ന്നതോടെയാണ് കമ്പനി അടയ്ക്കാന്‍ തീരുനമാനമായത് എന്നും ടിസിഎസ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

ലക്നൗവിലെ ടിസിഎസ് ഓഫീസിൽ 2000 ജീവനക്കാരാണ് ജോലി ചെയുന്നത്. ജീവനക്കാരില്‍ 50% പേരും സ്ത്രീകളാണ്. കുടുംബസമേതം ലക്നൗവില്‍ താമസിക്കുന്ന ഇവര്‍ക്ക് സ്ഥലം മാറ്റം വെല്ലുവിളിയാണ്. അതുകൊണ്ടു തന്നെ പലരും ജോലി ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.

25,000 കോടി രൂപ ലാഭം ലഭിക്കുന്ന ഒരു കമ്പനി എങ്ങനെയാണ് നഷ്ടത്തിലായത് എന്നാണ് ജീവനക്കാരുടെ സംശയം. ഇത് അന്വേഷിക്കണമെന്നു കാണിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരിക്കുകയാണ് ജീവനക്കാര്‍.

shortlink

Post Your Comments


Back to top button