ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് എസ്.ബി.ഐ സേവന നിരക്കുകള്‍ കുറച്ചു. എന്‍.ഇ.എഫ്.റ്റി, ആര്.ടി.ജി.എസ് എന്നിവ വഴി പണം കൈമാറുമ്പോഴുള്ള സേവന നിരക്കുകളാണ് കുറച്ചത്. ആകെ 75 ശതമാനത്തോളമാണ് നിരക്കുകളില്‍ കുറവ് വരുത്തിയിരിക്കുന്നത്. നെറ്റ് ബാങ്കിങ്ങ്, മൊബൈല്‍ ബാങ്കിങ്ങ് എന്നിവ വഴി പണം കൈമാറുമ്പോള്‍ ഇനിമുതല്‍ സേവന നിരക്കുകള്‍ കുറയും. ജൂലൈ 15 മുതലാകും പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഐ.എം.പി.എസ് വഴി ആറായിരം രൂപ വരെ കൈമാറുന്നതിനുള്ള നിരക്കുകള്‍ എസ്.ബി.ഐ കുറച്ചിരുന്നു.
Post Your Comments