KeralaLatest NewsNews

ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി റിമ കല്ലിങ്കലും

കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി റിമ കല്ലിങ്കലും രംഗത്ത്. ഇരയായ നടിയുടെ പേര് പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റിട്ടവർക്കെതിരേ പോലീസ് കേസ് നിലനിൽക്കുന്നതിനിടെയാണ് റിമയുടെ ഈ പ്രവൃത്തി. വിമൻ ഇൻ സിനിമ കളക്ടീവ് അംഗമായ റിമ കല്ലിങ്കലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് വിവാദ നടപടി. കേസുമായി ബന്ധപ്പെട്ട നടിയുടെ പ്രതികരണം മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. ഈ പ്രതികരണത്തിന്‍റെ പൂർണ രൂപം റിമ തന്‍റെ പേജിലൂടെ പരസ്യപ്പെടുത്തുന്നതിന്‍റെ ഒടുവിലാണ് ആക്രമിക്കപ്പെട്ട നടിയുടെ പേര് വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെ നടിയുടെ പേര് വെളിപ്പെടുത്തിയ സലിംകുമാർ, അജു വർഗീസ്, സജി നന്ത്യാട്ട്, ദിലീപ് എന്നിവർക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് റിമയും പേര് വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുന്നത്.

shortlink

Post Your Comments


Back to top button