നമ്മള്‍ എല്ലാവരും പഴം കഴിക്കുകയും പഴത്തൊലി വലിച്ചെറിയുകയാണ് ചെയ്യാറുള്ളത്. പഴത്തൊലിയുടെ ഗുണങ്ങള്‍ അറിഞ്ഞാല്‍ ആരും ഇനി അങ്ങനെ ചെയ്യില്ല. പ്രോട്ടീന്‍, വിറ്റാമിന്‍, മിനറല്‍ എന്നിവയുടെ കലവറയാണ് പഴത്തൊലി. ആരോഗ്യ സംരക്ഷണത്തിലും സൗന്ദര്യ സംരക്ഷണത്തിലും പഴത്തൊലി പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പല്ലിന്റെ മഞ്ഞ നിറം അകറ്റാനും പല്ലിലെ കറയകറ്റാനും പഴത്തൊലി സഹായിക്കും. പഴത്തൊലിയുടെ ഉള്‍ഭാഗം നന്നായി പല്ലില്‍ അമര്‍ത്തി അഞ്ച് മിനിറ്റ് തേച്ചാല്‍ കറയും മഞ്ഞ നിറവും മാറികിട്ടും. പഴത്തൊലി കൊണ്ട് മുഖം മസ്സാജ് ചെയ്യുന്നത് മുഖക്കുരു മാറാനും മുഖ കാന്തി വര്‍ധിപ്പിക്കാനും നല്ല മാര്‍ഗമാണ്.
പഴത്തൊലിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും മഗ്നീഷ്യവും പ്രവര്‍ത്തിച്ച് പല്ല് തിളക്കമുള്ളതാക്കുന്നു. ഷൂ പോളീഷ് ചെയ്യാനും പഴത്തൊലി ഉപയോഗിക്കാം. കൊതുകുകളും പ്രാണികളും കുത്തിയത് കാരണമുണ്ടാകുന്ന ചുവന്ന പാടുകളും തടിപ്പും കുറയാന്‍ പഴത്തൊലി കൊണ്ട് തിരുമ്മിയാല്‍ മതി. വെള്ളി ആഭരണങ്ങളുടെ നിറം വീണ്ടെടുക്കാനും പഴത്തൊലി സഹായിക്കുന്നു. സിഡിയിലെ വരകളും പാടുകളും മായ്ക്കാനും പഴത്തൊലി ഉപയോഗിക്കാം.
Post Your Comments