KeralaLatest NewsNews

സുനിക്ക് ഒപ്പം താരനിര ചിത്രങ്ങൾ പുറത്ത്

നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പൾസർ സുനിയും പ്രമുഖ നടൻ ദിലീപും അറസ്റ്റിലായതിനു പിന്നാലെ നിരവധി വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. ഇതിൽ തന്നെ ഏറ്റവുമധികം വെളിപ്പെടുത്തലുകൾ നടൻ ദിലീപിനു എതിരാണ്. ഇതിനു പുറമെയാണ് പൾസർ സുനിയുടെ നടിനടന്മാർക്ക് ഒപ്പം നില്ക്കുന്ന ചിത്രങ്ങളും പുറത്തായത്.
സുനിയെ അറിയില്ലെന്നു പറഞ്ഞ ദിലീപിനെ കുടുക്കിയത് ജോർജേട്ടൻസ് പൂരം എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽ നിന്നുള്ള പൾസർ സുനിയുടെ ചിത്രമാണ്. തൊട്ടുപിന്നാലെ ധർമജൻ ബോൾഗാട്ടിക്കൊപ്പം പൾസർ സുനി നിൽക്കുന്ന ചിത്രവും പുറത്തുവന്നു. തുടർന്ന് പോലീസ് ധർമജന്റെ മൊഴിയെടുത്തു.
എന്നാൽ ഇപ്പോൾ പ്രശസ്തരായ നടിനടന്മാർക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അനൂപ് മേനോൻ, ബാലചന്ദൻ ചുള്ളിക്കാട് തുടങ്ങിയവർക്കൊപ്പമുള്ള ചിത്രമാണ് പുറത്തായത്. സുനി ഉൾപ്പെട്ട നടൻ മുകേഷിന്‍റെ കുടുംബചിത്രവും പ്രചരിക്കുന്നുണ്ട്. എംഎൽഎ കൂടിയായ മുകേഷിന്‍റെ മുൻ ഡ്രൈവറായിരുന്നു സുനി.

shortlink

Post Your Comments


Back to top button