ബെൽജിയത്തിൽ നിന്നുള്ള ഭക്ഷ്യഉത്പനങ്ങൾക്ക് കർശന നിയന്ത്രണവുമായി യുഎഇ രംഗത്ത്. ബെൽജിയത്തിൽ നിന്നും ഇറക്കുമതി ചെയുന്ന എല്ലാ തരത്തിലുള്ള ജീവജാലങ്ങൾ,അലങ്കാര പക്ഷികൾ, മുട്ടകൾ എന്നിവയാണ് നിരോധിച്ചത്. ഏവിയൻ ഇൻഫ്ലുവൻസ കേസുകൾ കണ്ടെത്തിയതിനെത്തുടർന്ന് നടപടി.
സവിശേഷമായ രീതിയിൽ പ്രോസസ് ചെയ്ത മുട്ട,മാംസം എന്നിവ ഇറക്കുമതി ചെയുന്നതിനു തടസമില്ലെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ ഡയറക്ടർ ഡോ. മാജിദ് സുൽത്താൻ അൽ ഖാസിമി അറിയിച്ചു. പുതിയ നടപടി എല്ലാത്തരം ഭക്ഷ്യഉത്പനങ്ങൾക്കും ബാധകമാണ്. ബെൽജിയത്തിൽ നിന്നുള്ള ഭക്ഷ്യഉത്പനങ്ങൾ പ്രോസസ് ചെയുന്ന സമയം മുതൽ ആളുകളുടെ കെെയിലെത്തുന്ന വരെ കർശനമായി പരിശോധിക്കാനാണ് തീരുമാനം.
മൃഗസംരക്ഷണ വകുപ്പ് ബന്ധപ്പെട്ട ഭക്ഷ്യസുരക്ഷാ അതോറിറ്റികളുമായി സഹകരിച്ച് ഭക്ഷ്യസുരക്ഷാ നടപടികൾ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയും. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും വ്യാപാര പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും ആവശ്യമായ നയങ്ങളും നിയമനിർമ്മാണം എന്നിവ നടത്താനുള്ള നടപടികൾ ആരംഭിച്ചു.
രാജ്യത്ത് ഇറക്കുമതി ചെയുന്ന എല്ലാ ഭക്ഷ്യഉത്പനങ്ങളും ലബോറട്ടറി പരിശോധനകൾക്കും ആവശ്യമായ എല്ലാ രേഖകളും പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തമെന്നും യുഎഇ മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.
Post Your Comments