വാഷിംഗ്ടണ്‍: ഭീകര സംഘടനയായ അല്‍ ക്വയ്ദയ്ക്ക് സഹായം നല്‍കിയെന്ന കേസില്‍ ഇന്ത്യന്‍ പൗരന് യഹിയ ഫാറൂഖ് മുഹമ്മദ് (39) അറസ്റ്റിൽ. അമേരിക്കയില്‍ നിലവിലുള്ള നിയമനുസരിച്ച് 27 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അല്‍ ക്വയ്ദയുടെ പ്രമുഖ നേതാവിന് ആക്രമണം നടത്താന്‍ ആവശ്യമായ സഹായം നല്‍കിയെന്നാണ് കുറ്റം. ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു.
അല്‍ ക്വയ്ദ ഭീകരന് അന്‍വര്‍ അല്‍ ഔലാക്കിക്കു ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 22,000 ഡോളര്‍ യഹിയയുടെ നേതൃത്വത്തില്‍ സമാഹരിച്ചു നല്‍കിയെന്നാണു കേസ്. അല്‍ ഖെയ്ദയുടെ പ്രധാന നേതാക്കളില്‍ ഒരാളാണ് അലൗകി. 2002-04 കാലയളവില്‍ ഒഹായോ സ്റ്റേറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന യഹിയ 2008ല്‍ അമേരിക്കന്‍ പൗരത്വമുള്ള യുവതിയെ വിവാഹം ചെയ്തിരുന്നു.
Post Your Comments