റാഞ്ചി: ലാൻഡിങ്ങിനു തൊട്ടുമുൻപ് യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചു. പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാത്രി പത്തോടെ എത്തിയ ഡൽഹി – റാഞ്ചി വിമാനത്തിലെ എമർജൻസി വാതിലാണ് തുറക്കാൻ ശ്രമിച്ചത്. ഇത് യാത്രക്കാരിൽ പരിഭ്രാന്തി പരത്തി. അഫ്താഫ് അഹമ്മദ് (32) എന്ന യുവാവാണ് നിലത്തിറങ്ങുന്നതിനു മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്. നാലു യാത്രക്കാർക്കു ഇയാളുടെ പരാക്രമത്തിൽ പരുക്കേറ്റു.
യുവാവിനെ വിമാനജീവനക്കാരും യാത്രക്കാരും ഏറെ പണിപ്പെട്ടാണ് കീഴടക്കിയത്. തിങ്കളാഴ്ച രാത്രി ഡൽഹിയിൽ നിന്നെത്തിയ എയർ ഏഷ്യ എയർബസ് എ–320 വിമാനത്തിന്റെ എമർജൻസി വാതിലാണു യുവാവ് തുറക്കാൻ ശ്രമിച്ചത്. ഏറെ പരിഭ്രാന്തിക്കുശേഷം വിമാനം സുരക്ഷിതമായി നിലത്തിറക്കി.
Post Your Comments