Latest NewsKeralaCinema

അമ്മയില്‍ നിന്നും പുറത്താക്കിയിട്ടും ദിലീപിനെ തള്ളാതെ പ്രമുഖ താരങ്ങൾ

കൊച്ചി ; നടിയെ ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിനെ അമ്മ പുറത്താക്കിയിട്ടും യുവതാരങ്ങള്‍ പരസ്യമായി രംഗത്ത് വന്നിട്ടും ദിലീപിനെ തള്ളാതെ പ്രമുഖ താരങ്ങൾ. താരം ജയിലിലായതോടെ ഭൂരിപക്ഷം വരുന്ന സിനിമാ പ്രവര്‍ത്തകരും വിഷമത്തിലാണ്. നടി ആക്രമിക്കപ്പെട്ടപ്പോൾ സോഷ്യല്‍മീഡിയകളിലൂടെ പ്രതികരണം നടത്തിയ സൂപ്പർ താരങ്ങൾ ദിലീപിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഒരഭിപ്രായ പ്രകടനവും ഇതുവരെ നടത്തിയിട്ടില്ല. നടത്തിയവരാകട്ടെ ദിലീപുമായി നല്ല ബന്ധത്തിലായിരുന്നില്ല എന്നത്‌ ശ്രദ്ധേയം.

നടിയെ ആക്രമിച്ച കേസിലെ ആരെയും വെറുതെ വിടരുതെന്ന് അഭിപ്രായമുണ്ടെങ്കിലും യഥാര്‍ത്ഥ ഗൂഢാലോചനക്കാരന്‍ ഇപ്പോഴും മറഞ്ഞിരിക്കുകയാണോ എന്ന് താരങ്ങൾ സംശയിക്കുന്നു. അതോടൊപ്പം തന്നെ ദിലീപിന് അനുകൂലമായി പ്രതികരിച്ചാല്‍ പൊതു സമൂഹം എതിരാകുമെന്നും നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്നും പേടിച്ച്‌ ഒരു താരങ്ങളും പരസ്യമായി പ്രതികരിക്കാനും തയ്യാറല്ല. ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. എന്നാൽ പൊലീസ് സ്വീകരിച്ച നടപടിയെ മിക്ക സിനിമാ പ്രവര്‍ത്തകരും സംശയത്തോടെയാണ് കാണുന്നത്.

“2013ല്‍ നടന്ന ഗൂഢാലോചന 2017ല്‍ നടപ്പാക്കി എന്നു പറയുന്നതില്‍ തന്നെ അസ്വാഭാവികതയുണ്ട്. തങ്ങള്‍ അറിയുന്ന ദിലീപിന് ഇത്തരമൊരു ‘ തിരക്കഥ’ എഴുതി അഭിനയിക്കാനറിയില്ല. എത്രയും പെട്ടന്ന് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി കോടതിയില്‍ നിന്നും വിധിയുണ്ടാകണം. മാധ്യമങ്ങളുടെയോ പൊലീസിന്റേയോ വിധിയെഴുത്തല്ല, കോടതിയുടെ വിധിയാണ് ദിലീപിന്റെ ഭാവി തീരുമാനിക്കുകയെന്ന്” ദിലീപിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും പറയുന്നു.

ദിലീപിനെതിരെ പരസ്യമായി പ്രതികരിച്ച സീനിയര്‍ താരങ്ങള്‍ പോലും ദിലീപ് കുറ്റം ചെയ്തതായി വിശ്വസിച്ചിട്ടല്ല. ഈ വിഷയത്തിൽ പ്രതികരിച്ച പ്രിഥ്വിരാജ്, ആസിഫ് അലി, രമ്യ നമ്ബീശന്‍ എന്നിവരുടെ പ്രതികരണം ‘സംഘടിത ‘മാണെ ആരോപണവും നിലനിൽക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button