തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപ് അറസ്റ്റിലായതിനെ പിന്നാലെ ഒരു കോണ്‍ഗ്രസ് എം.എല്‍.എയും ഒരു സിപിഎം എം എൽ എ യും സംശയത്തിന്റെ നിഴലില്‍. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ എറണാകുളം എം.എല്‍.എ നിരന്തരം വിളിച്ചെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.നടിയെ അക്രമിച്ച ദിവസമാണ് ഈ ഫോണ്‍വിളികള്‍. സ്വന്തം ഫോണില്‍ നിന്നല്ലാതെ മറ്റ് ഫോണില്‍ നിന്ന് വിളിച്ചതാണ് സംശയം കൂട്ടുന്നത്.
ദിലീപുമായും എറണാകുളം എം.എല്‍.എ നിരന്തരം ബന്ധപ്പെട്ടിരുന്നു. കുടാതെ പല തവണ ഫോണ്‍ വിളിക്കുകയും ചെയ്തു. ആ സാഹചര്യത്തിലാണ് എം.എല്‍.എയില്‍ നിന്ന് ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ പൊലീസ് തയ്യാറാകുന്നത്. പ്രതിപക്ഷ എം.എല്‍.എയുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘത്തിന് പൊലീസ് ഉന്നതതലത്തില്‍ നിന്ന് പച്ചക്കൊടി കിട്ടിയതായും സൂചനയുണ്ട്.
Post Your Comments