ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1.ഒടുവില്‍ അമ്മയും കൈയ്യൊഴിഞ്ഞു.
ഇന്ന്‍ ചേര്‍ന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ യോഗത്തിലാണ്
ദിലീപിനെ പുറത്താക്കുന്നത് സംബന്ധിച്ച്, ആദ്യ തീരുമാനം വന്നത്. ഇതിന് പിന്നാലെ ഫെഫ്കയില്‍ നിന്നും പുറത്താക്കിയ ദിലീപിനെ, അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. ഇതുമായി ബന്ധപ്പെട്ട് നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അമ്മയുടെ എക്സിക്യൂട്ടീവ്
യോഗത്തിലാണ് തീരുമാനം. പൃഥിരാജ്, ആസിഫ് അലി എന്നീ യുവ
താരങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അമ്മ ഇത്തരമൊരു നിലപാട്
കൈക്കൊണ്ടത്. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് തങ്ങളെന്നും എല്ലാ നിയമ സഹായങ്ങളുമായി അവര്‍ക്കൊപ്പം നില്‍ക്കുമെന്നും അമ്മ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
2. പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിക്ക് തീരുമാനമായി.
ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിക്കായി തീരുമാനമെടുക്കാനുള്ള പ്രതിപക്ഷ
പാര്‍ട്ടികളുടെ യോഗത്തില്‍ ഐക്യകണ്ഠ്യേനയാണ് ഉപരാഷ്ട്രപതി
സ്ഥാനാര്‍ഥിയായി ഗോപാലകൃഷ്ണ ഗാന്ധിയെ തിരഞ്ഞെടുത്തത്. ആദ്യം
നീരസം അറിയിച്ച ജെഡിയു, ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ പ്രതിപക്ഷത്തിനൊപ്
3. കശാപ്പുനിയന്ത്രണത്തിന് സുപ്രീംകോടതിയുടെ സ്റ്റേ.
വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന കശാപ്പുനിയന്ത്രണം പിന്‍വലിക്കാന്‍
കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍
രാജ്യവ്യാപകമായി സുപ്രീംകോടതിയുടെ സ്റ്റേ വന്നിരിക്കുന്നത്. ബീഫ്
കൈവശം വെച്ചതിന് ട്രെയിനില്‍ നിന്നും പതിനാറുകാരനെ
കൊലപ്പെടുത്തിയത് ഏറെ വിവാദമായ സാഹചര്യത്തിലാണ്
ഇത്തരത്തിലൊരു നീക്കം. രണ്ടു മാസം മുന്‍പാണ് കേന്ദ്രസര്‍ക്കാര്‍
കശാപ്പുനിയന്ത്രണം കൊണ്ടുവന്നത്.
4. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച്
മൊബൈല്‍ ആപ്പ്
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സസ് പുറത്തിറക്കിയ മൊബൈല്‍
ആപ്പ് വഴി, ഇനി ആദായ നികുതി തൊട്ട് റ്റിഡിഎസ് ട്രാക്ക് ചെയ്യാന്‍ വഴെ
സാധിക്കും. ആദായ നികുതി വകുപ്പിന്റെ സേവനങ്ങള്‍ എപ്പോഴും
ലഭ്യമാക്കാന്‍ വേണ്ടിയാണ് പുതിയ ആപ്പ് പുറത്തിറക്കിയത്. ഇത്
വഴി,നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സൗകര്യവും ഉടന്‍
തയ്യാറാക്കും. ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
5. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ഭീകരാക്രമണം.
അമര്‍നാഥ് യാത്രയ്ക്ക് പോയ ഗുജറാത്തില്‍ നിന്നുള്ള , തീര്‍ത്ഥാടകര്‍ക്ക്
നേരെ ഭീകരാക്രമണം ഉണ്ടായത് രാത്രി എട്ട് മണിയോടെയാണ്.
അവിടെയുണ്ടായിരുന്ന പോലീസ് സംഘത്തിനു നേരെ ആക്രമണം
നടത്താന്‍ ആലോചിച്ച ഭീകരരാണ് ഭക്തരെ ആക്രമിച്ചതെന്നാണ്
പോലീസിന്റെ നിഗമനം. രണ്ടു പേര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
6. സൈന്യത്തിനെതിരെ മനുഷ്യാവകാശകമ്മീഷന്‍
കഴിഞ്ഞ ഏപ്രില്‍ 9 നാണ് ബീര്‍വാ ജില്ലക്കാരനായ ഫറൂഖ് അഹമ്മദ്ദര്‍ എന്ന
യുവാവിനെ സൈന്യം ജീപ്പില്‍ കെട്ടി പരേഡ് നടത്തിയത്. ശ്രീനഗര്‍
മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു ഈ സംഭവം
അരങ്ങേറിയത്. ശാരീരികവും മാനസികവുമായി യുവാവിനെ വേദനിപ്പിച്ചു എന്ന് പറഞ്ഞാണ് ഇപ്പോള്‍ മനുഷ്യാവകാശകമ്മീഷന്‍ രംഗത്ത് വന്നിരിക്കുന്നത്. ഇത് പോലുള്ള മറ്റെന്തൊക്കെ സംഭവങ്ങള്‍
നടക്കുന്നുണ്ടെന്ന്, അന്വേഷിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെടുന്നു.
വാര്‍ത്തകള്‍ ചുരുക്കത്തില്‍
1. ഇന്ന് ലോക ജനസംഖ്യാദിനം. ജനസംഖ്യയില്‍ മുന്നിലുള്ള ചൈനയെ
2024ല്‍ ഇന്ത്യ മറികടക്കുമെന്ന്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
2. പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസുമായി, ബന്ധപ്പെട്ടവരെല്ലാം ഉടന്‍
ശിക്ഷിക്കപ്പെടുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നടന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
3. സിനിമ സംഘടനയായ അമ്മ, ദിലീപിനെ സംരക്ഷിക്കാന്‍
ശ്രമിക്കുകയായിരുന്നെന്നു വി.എസ്. അച്ചുതാനന്ദന്‍. സിനിമാ സംഘടനാ
ഭാരവാഹികളുടെ സ്വത്ത് വിവരം അന്വേഷിക്കണമെന്നും വി.എസ്.
4. 700 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ജപ്പാനിലെ ഒക്കിനോഷിമ
പ്രദേശത്തിന് യുനെസ്കോ പൈതൃക പദവി. സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത
ദ്വീപില്‍ വസ്ത്രം ഉപേക്ഷിച്ച് പുരുഷന്മാര്‍ക്ക് പ്രവേശിക്കാം.
5. ദിലീപിനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് താര രാജാക്കന്മാര്‍.
നടിയെ ആക്രമിച്ച സംഭവത്തില്‍ നിര്‍ണായക തീരുമാനമെടുക്കാന്‍ ചേര്‍ന്ന താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ കാര്യം അറിയിച്ചത്.
6. തെങ്ങില്‍ നിന്നുള്ള എല്ലാ ഉല്‍പന്നങ്ങളും ഇനി ഒരു കുടക്കീഴില്‍.
സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കേര പാര്‍ക്കുകള്‍
സ്ഥാപിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍.
7. നടന്‍ ദിലീപിന്‍റെ മുഖഭാവത്തെ പരാമര്‍ശിച്ചു വൈദ്യുതി മന്ത്രി എം.എം.
മണി. കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത ശേഷം, ദിലീപിന്റെ
മുഖം കണ്ടപ്പോഴേ എന്തോ കുഴപ്പമുണ്ടന്ന് തോന്നിയിരുന്നുവെന്നും മന്ത്രി.
8. അന്താരാഷ്‌ട്ര വിലയുടെ ചുവടുപിടിച്ച്, സ്വര്‍ണ്ണം പവന് 640 രൂപ
ഇടിഞ്ഞു. ഒരാഴ്ച്ചകൊണ്ട് വന്‍ ഇടിവാണ് ഉണ്ടായത്.
Post Your Comments