Latest NewsNewsGulf

സൈനിക സേവനം നിര്‍ബന്ധമാക്കി ഒരു ഗള്‍ഫ് രാജ്യം

മനാമ : നിർബന്ധിത സൈനിക സേവനം പുന: സ്ഥാപിക്കാനുള്ള തീരുമാനവുമായി ഒരു ഗള്‍ഫ് രാജ്യം രംഗത്ത്. കുവൈത്താണ് സൈനിക സേവനം നിര്‍ബന്ധമാക്കാനുള്ള തീരുമാനം സ്വീകരിച്ചത്. 16 വർഷത്തിനു ശേഷമാണ് കുവെെത്ത് നിർബന്ധിത സൈനിക സേവനം പുന: സ്ഥാപിക്കുന്നത്. ഇതോടെ സെെനിക സേവനം നിർബന്ധമാക്കുന്ന അറബ് ലോകത്തിലെ 11-ാം രാജ്യമായി കുവെെത്ത്.
മെയ് 10, 1999 ന് ശേഷം കുവൈത്തിൽ ജനിച്ച എല്ലാ കുവൈത്തി പുരുഷന്മാരും സെെനിക സേവനത്തിന്റെ ഭാഗമാകണം. 18 വയസ് പൂർത്തായിട്ടും. പുതിയ നിയമങ്ങൾ അനുസരിക്കുന്നതിൽ പരാജയപ്പെടുന്നവർക്ക് എതിരെ കർശന നടപടിയുണ്ടാകും. യാത്ര നിരോധനം, തടവ്, പിഴ തുടങ്ങിയ ശിക്ഷകളാണ് നിയമം അനുസരിക്കുന്നതിൽ പരാജയപ്പെടുന്നവർക്ക് ലഭിക്കുക. 13,000 കുവൈത്തികൾ ആദ്യ ഘട്ടത്തിൽ സെെനിക സേവനത്തിനായി ചേരുമെന്ന് അധികൃതർ അറിയിച്ചു.
ടുണീഷ്യ, ഈജിപ്ത്, സിറിയ, ഇറാഖ്, അൾജീരിയ, ലിബിയ, മൗറീഷ്യ, സുഡാൻ എന്നിവയാണ് നിർബന്ധിത സൈനികസേവനമുള്ള എട്ട് അറബ് രാജ്യങ്ങൾ. അറബ് ലീഗിന് 22 അംഗരാജ്യങ്ങളുണ്ട്.1994 ൽ ജോർദാൻ നിർബന്ധിത സൈനികസേവനത്തെ പിൻവലിക്കുകയും 2007 ൽ ലെബനൻ റദ്ദാക്കുകയും ചെയ്തു.

shortlink

Post Your Comments


Back to top button