ദുബായ് : യു.എ.ഇയിലുള്ള വലിയൊരു ശതമാനം പ്രവാസികളും സ്വദേശത്തുനിന്ന് തങ്ങളുടെ ഉറ്റവരെ വിട്ടു പിരിഞ്ഞ് ജോലി ചെയ്യുന്നവരാണ്. മാതാപിതാക്കളേയും ഭാര്യയേയും കുട്ടികളേയും താത്ക്കാലികമായി വിട്ടുപിരിഞ്ഞാണ് ഇക്കൂട്ടര്‍ ഇവിടെ തൊഴിലെടുക്കുന്നത്.
യു.എ.ഇയില്‍ പെട്ടെന്ന് ഫാമിലി വിസ സംഘടിപ്പിക്കുന്നത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ ചെലവ് കുറവാണ്. 4,000 ദിര്‍ഹമോ അല്ലെങ്കില്‍ 3,000 ദിര്‍ഹമോ മാസവരുമാനവും താമസസൗകര്യവും ഉള്ളവര്‍ക്ക് റെസിഡന്‍ഷ്യല്‍ വിസ എടുത്ത് യു.എ.ഇ യിലേയ്ക്ക് ഭാര്യയേയും കുട്ടികളേയും കൊണ്ടുപോകാന്‍ സാധിയ്ക്കും. മാതാപിതാക്കളെ കൊണ്ടുപോകുന്നതിന് 20,00 ദിര്‍ഹം മാത്രം മാസവരുമാനം മതിയാകും.
സ്വദേശത്തുനിന്ന് കുടുംബത്തെ കൊണ്ടുവരുന്നതിന് ആദ്യമായി ചെയ്യേണ്ടത് ഒരു എന്‍ട്രി റെസിഡന്‍സി വിസയ്ക്ക് അപേക്ഷിക്കലാണ്. തുടര്‍ന്ന് കുടുംബം എത്തിയതിനു ശേഷം 30 ദിവസത്തിനുള്ളില്‍ റെസിഡന്‍സ് സ്റ്റാമ്പ് ചെയ്യണം.
റെസിഡന്‍ഷ്യല്‍ വിസ ലഭിക്കുന്നതിന് ടൈപ്പ് ചെയ്ത അപേക്ഷ ഫോറം, ലേബര്‍ കാര്‍ഡ്, ലേബര്‍ കോണ്‍ട്രാക്റ്റ്, അറ്റസ്റ്റ് ചെയ്ത മാര്യേജ് സര്‍ട്ടിഫിക്കറ്റ്, അറ്റസ്റ്റ് ചെയ്ത കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ്, മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, വാടക രശീത്, എന്നിവ ദുബായ് എമിഗ്രേഷന്‍ ഓഫീസില്‍ ഹാജരാക്കേണ്ടതാണ്. എമിഗ്രേഷന്‍ ഓഫീസിലേയ്ക്ക് നേരിട്ട് നല്‍കാന്‍ സാധിയ്ക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിയ്ക്കാം
സ്വദേശത്ത് നടന്ന വിവാഹമാണെങ്കില്‍ ബന്ധപ്പെട്ട മന്ത്രാലയം വിവാഹ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യേണ്ടതാണ്.
അതേസമയം റെസിഡന്‍ഷ്യല്‍ വിസ ലഭിച്ച വ്യക്തി ആറ് മാസം കൂടുതല്‍ യു.എ.ഇയ്ക്ക് പുറത്ത് താമസിച്ചാല്‍ ഈ വിസ റദ്ദാകുകയും ചെയ്യും
Post Your Comments