Latest NewsNewsIndia

പ്രതിപക്ഷത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: മുൻ പശ്ചിമ ബംഗാൾ ഗവർണറും ഗാന്ധിജിയുടെ ചെറുമകനുമായ ഗോപാലകൃഷ്ണ ഗാന്ധിയെ പ്രതിപക്ഷത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ഐക്യകണ്ഠ്യേനയാണ് തീരുമാനം എടുത്തത്.

പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പിന്തുണക്കുന്നതില്‍ നിന്ന് മാറി നിന്ന ജെഡിയു, ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ പ്രതിപക്ഷത്തിനൊപ്പം നിലകൊള്ളുന്നു എന്നാണ് വാര്‍ത്തകള്‍. ഉപരാഷ്ട്രപതിയെ തീരുമാനിക്കുന്ന പ്രതിപക്ഷ യോഗത്തില്‍ ജെഡിയു പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. ജെഡിയുവിനെ പ്രതിനിധിയായി ശരത് യാദവാണ് യോഗത്തില്‍ പങ്കെടുത്തത്.

കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, സീതാറാം യെച്ചൂരി(സിപിഎം) ഒമര്‍ അബ്ദുള്ള(എന്‍സി), നരേഷ് അഗര്‍വാള്‍(എസ് പി), സതീഷ് ചന്ദ്ര മിശ്ര(ബി എസ് പി ) എന്നിവര്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടികളെ പ്രതിനിധീകരിച്ച്‌ യോഗത്തില്‍ പങ്കെടുത്തു. ഓഗസ്റ്റ് 5 ന് ആണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button