Latest NewsKeralaNews

തെരുവ് നായ വിഷയത്തിൽ സുപ്രീംകോടതി ഇടപെടുന്നു

ന്യൂഡൽഹി: തെരുവ് നായ വിഷയത്തിൽ സുപ്രീംകോടതി ഇടപെടുന്നു. കേരളത്തിൽ തെരുവ് നായ പ്രശ്നത്തിൽ സർക്കാർ എന്ത് നടപടികൾ സ്വീകരിച്ചുവെന്ന് സുപ്രീംകോടതി ചോദിച്ചു. തെരുവ് നായ പ്രശ്നവുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതിയുടെ ഈ ചോദ്യം.
ഇതു വരെ സർക്കാർ വിഷയത്തിൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button