Latest NewsNewsInternational

മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം: രക്ഷാപ്രവർത്തനം നടക്കുന്നു

ലണ്ടന്‍: ലണ്ടനിലെ കാംഡന്‍ ലോക് മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. മാര്‍ക്കറ്റിലെ ബഹുനില കെട്ടിടത്തില്‍ നിന്നാണ് തീ പടർന്നത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. ആളപായം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല.എട്ട് അഗ്നിശമനസേനാ യൂണിറ്റുകളിലായി 60ലേറെ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തു രക്ഷാ പ്രവർത്തനം നടത്തുന്നുണ്ട്.

തീപടര്‍ന്ന കെട്ടിടത്തിന്‍റെ മുകളിലത്തെ മൂന്ന് നിലകളും പൂര്‍ണമായും കത്തിനശിച്ചു.ആയിരത്തിലേറെ കടകളും മറ്റ് സ്റ്റാളുകളുമാണ് ഈ മാര്‍ക്കറ്റലുള്ളത്.സംഭവത്തില്‍ ആര്‍ക്കെങ്കിലും പൊള്ളലേല്‍ക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടോ എന്നു വ്യക്തമല്ല. 2008ല്‍ ഈ മാര്‍ക്കറില്‍ സമാനമായ രീതിയില്‍ തീപിടിത്തമുണ്ടായിരുന്നു.

shortlink

Post Your Comments


Back to top button