കോഴിക്കോട്: കോഴിക്കോടിന്റെ അഭിമാനമായ കടൽത്തീരം സുന്ദരമാക്കാൻ 140 കോടി രൂപയുടെ പുതിയ പദ്ധതി വരുന്നു. കോർപ്പറേഷൻ ഓഫീസിനു മുന്നിലുള്ള കടപ്പുറം മുതൽ 8 കിലോ മീറ്റർ കടൽത്തീരം വികസിപ്പിക്കാനാണ് പദ്ധതി.. ‘കോഴിക്കോടിന്റെ വിനോദസഞ്ചാര വികസനസാധ്യതകള്‍’ എന്നവിഷയത്തില്‍ ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ നടത്തിയ സെമിനാറില്‍ വിനോദസഞ്ചാര മന്ത്രി കടകംപള്ളിസുരേന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. പൈതൃകനടത്തം, റോപ് വേ, സാംസ്കാരികപാര്ക്ക് തുടങ്ങിയ സംവിധാനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
മലബാറിന്റെ വിനോദ സഞ്ചാര ഭൂപടത്തിൽ കോഴിക്കോട് ബീച്ചിന്റെ പങ്ക് വളരെ വലുതാണ്.സംസ്കാരികം, സാമൂഹികം, കായികം, യുവത്വം എന്നിങ്ങനെ തരംതിരിച്ചാണ് പദ്ധതി നടപ്പാക്കുക. ആര്‍ട്ട് കഫേയുള്പ്പെടുന്ന സാംസ്കാരികകേന്ദ്രം, കടലോര നടപ്പാത, സ്റ്റേജുകള്‍, സ്വാതന്ത്ര്യസമരസ്മാരകം തുടങ്ങിയവയാണ് ‘സാംസ്കാരിക ബീച്ചിന്റെ ഭാഗമാവുക. സൈക്കിള്‍ ട്രാക്ക്, റീജണല്‍ ജൂനിയര്‍ സ്പോര്‍ട്സ് പാര്‍ക്ക്, ക്രിക്കറ്റ് ഗ്രൗണ്ടുകള്‍, വാട്ടര്‍ സ്പോര്‍ട്സ്, അര്‍ബന്‍ ജിം തുടങ്ങിയവയുള്‍പ്പെടുത്തി കാമ്പുറം ബീച്ചിനെ സ്പോര്‍ട്സ് ബീച്ചാക്കി മാറ്റും.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നദികള്‍ കേന്ദ്രീകരിച്ച് ആസൂത്രണംചെയ്ത 300 കോടിയുടെ പദ്ധതിവഴി കോഴിക്കോട് ജില്ലയ്ക്കുകൂടി പ്രയോജനപ്പെടുന്ന രീതിയിൽ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനകേന്ദ്രം തിരിച്ചറിഞ്ഞ് ഫലപ്രദമായി അവതരിപ്പിക്കാതെ കോഴിക്കോടിന്റെ ടൂറിസം വികസനസാധ്യതയെ ബ്രാന്‍ഡ് ചെയ്യാനാവില്ലെന്ന് വിനോദസഞ്ചാരവികസനവും സാധ്യതകളും’ എന്നവിഷയം അവതരിപ്പിച്ച ജില്ലാ കളക്ടര്‍ യു.വി. ജോസ് അഭിപ്രായപ്പെട്ടു.’കോഴിക്കോടിന്റെ ചരിത്രവും സംസ്കാരവും’ എന്നവിഷയത്തില്‍ ഡോ. എം.ജി.എസ്. നാരായണന്, ഡോ. എം.ആര്. രാഘവവാരിയര്‍, ഡോ. ഒളിവര്‍ നൂണ്, കെ. മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മുന്‍ ടൂറിസം ഡയറക്ടര്‍ കൂടിയായ ജില്ലാ കളക്ടര്‍ യു.വി. ജോസ് മുന്‍കൈയെടുത്താണ് ഇത്തരമൊരു സെമിനാര്‍ സംഘടിപ്പിച്ചത്. സംസ്ഥാന വിനാദസഞ്ചാരവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സെമിനാറിൽ സന്നിഹിതരായിരുന്നു.
Post Your Comments