Latest NewsNewsIndiaCrime

ബലാൽസംഗത്തിനു നാട്ടുകാരുടെ മറുപടി

ഷില്ലോങ്: 11 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ വ്യക്തിക്ക് നാട്ടുകാരുടെ ചുട്ട മറുപടി. പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് അശ്ലീല ഫോട്ടോകൾ എടുത്തയാളെ നാട്ടുകാർ അടിച്ചുകൊന്നു. ഷില്ലോങിലാണ് സംഭവം നടന്നത്. പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ വിവരം അറിഞ്ഞപ്പോൾ സഹോദരൻ ഇയാൾ വാടകക്ക് താമസിച്ച വീട്ടിലെ മുറിയിൽ പൂട്ടിയിട്ടു. അതിനുശേഷമാണ് ജനക്കൂട്ടം ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാൾ പിറ്റേന്നാണ് മരിച്ചത്.

സംഭവത്തിൽ വീട്ടുടമസ്ഥനേയും പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും പോലീസ് പിടികൂടി. നാട്ടുകാരുടെ ആക്രമണത്തിൽ നിന്നും ഇയാളെ രക്ഷിക്കാൻ ശ്രമിച്ച പോലീസ് സൂപ്രണ്ടിനും രണ്ട് കോൺസ്റ്റബിൾമാർക്കും പരിക്കേറ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button