ഒറ്റപ്പാലം: ദുരൂഹ സാഹചര്യത്തിൽ മരിച്ച പാലക്കാട് ജില്ലാ യുവമോർച്ച സെക്രെട്ടറി സജിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഫേസ്ബുക് സുഹൃത്തായ യുവതിയിൽ നിന്ന് പോലീസ് മൊഴി എടുത്തു. സജിൻ രാജ് അവസാനമായി മൊബൈൽ ഫോണിൽ സന്ദേശമയച്ച യുവതിയെ ആണ് പോലീസ് ചോദ്യം ചെയ്തത്. സജിൻ രാജിന്‍റെ ആത്മഹത്യ കുറിപ്പിൽ യുവതിയെകുറിച്ച് സൂചന ഉണ്ടായിരുന്നു.
യുവതി തന്നെ ചതിച്ചു എന്നാണ് ആത്മഹത്യ കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ സജി രാജിന്‍റെ കയ്യിൽ നിന്നും താൻ 2 ലക്ഷം രൂപ വാങ്ങിയില്ലെന്നും അമ്മയുടെ ചികിത്സക്കായി 13000 രൂപ വാങ്ങിയിരുന്നെന്നും യുവതി പോലീസിന് മൊഴി നൽകി.ഇതിന് പുറമെ ഒറ്റപ്പാലത്ത് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്ന ഓട്ടോ കണ്സള്‍ട്ടന്‍സി സ്ഥാപനത്തിന്‍റെ ഉടമയെയുടെയും സുഹൃത്തായ പെട്രോൾ പമ്പ് ജീവനക്കാരനിൽ നിന്നും പോലീസ് മൊഴി എടുത്തിട്ടുണ്ട്.
സജിൻ രാജിനെ ചതിച്ചു കൊലപ്പെടുത്തിയതാണെന്ന അച്ഛൻ രാജന്‍റെ ആരോപണത്തെ തുടർന്ന് സമഗ്രമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്. വ്യാഴാഴ്ച രാവിലെയാണ് ഒറ്റപ്പാലം കണ്ണിയംപുറം സ്വദേശിയായ സജിൻ രാജിനെ ആറ്റിങ്ങൽ മാമം പാലത്തിനു സമീപം ദേഹം മുഴുവൻ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. സജിൻ വാടകയ്ക്ക് എടുത്ത കാറും സമീപത്ത് ഉണ്ടായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിച്ച സജി രാജ് വ്യാഴാഴ്ചയാണ് മരിച്ചത്.
Post Your Comments