Latest NewsKeralaNews

വർണവെറി പ്രസംഗം: മാപ്പ് പറഞ്ഞിട്ടും പ്രശ്‍നം ഒത്തുതീർപ്പാക്കാതെ ലോകബാങ്ക്

കൊച്ചി: മന്ത്രി ജി. സുധാകരൻ ലോകബാങ്ക് ഉന്നതനെതിരെ നടത്തിയ വിവാദപരാമർശത്തിൽ മാപ്പു പറഞ്ഞെങ്കിലും പ്രശ്നം തീരുന്നില്ല. തങ്ങളുടെ ടീം ലീഡർക്കെതിരെ കേരളത്തിലെ ഒരു മുതിർന്ന മന്ത്രി വർണവെറി കലർന്ന പരാമർശം നടത്തിയതും ലോകബാങ്കിന്റെ വായ്പ ആവശ്യമില്ലെന്നു പരസ്യമായി പറഞ്ഞതും ഗൗരവമായി കാണുന്നുവെന്ന് ലോകബാങ്ക് ഉന്നത ഉദ്യോഗസ്ഥർ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിക്കു കത്തെഴുതി.

എന്നാൽ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം കെഎസ്ടിപി അധികൃതർ ആരംഭിച്ചിട്ടുണ്ട്. ജി. സുധാകരൻ ലോക ബാങ്കിന്റെ ടീം ലീഡർ ബെർണാർഡ് അരിട്വയ്ക്കെതിരെ നടത്തിയ പ്രയോഗത്തോടൊപ്പം കെഎസ്ടിപി പദ്ധതിയിൽ അടിമുടി അഴിമതിയാണെന്നും കേരളത്തിന് വായ്പ ആവശ്യമില്ലെന്നും പറഞ്ഞതു ലോകബാങ്ക് അധികൃതരെ ചൊടിപ്പിച്ചു. അരുൺ ജയ്റ്റ്ലിക്ക് എത്തിക്സ് കമ്മിറ്റി വൈസ് പ്രസിഡന്റ്, ദക്ഷിണേഷ്യൻ വൈസ് പ്രസിഡന്റ്, മാനവവിഭവശേഷി വൈസ് പ്രസിഡന്റ് എന്നിവർ ചേർന്നാണ് കത്തെഴുതിയത്.

വായ്പയ്ക്കെതിരെ മന്ത്രിതന്നെ രംഗത്തുവരുന്നത് ഇടതു സർക്കാരിന്റെ പൊതുനിലപാടിന്റെ ഭാഗമാണെന്നാണ് ലോകബാങ്ക് വിലയിരുത്തൽ. സുധാകരന്റെ പരാമർശത്തിൽ കൂട്ടായി പ്രതിഷേധിക്കണമെന്ന് ആവശ്യപ്പെട്ടു ജീവനക്കാർക്ക് ആഭ്യന്തര കുറിപ്പും നൽകിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വൻകിട പദ്ധതിയായ സർവീസ് ഡെലിവറി സംവിധാനത്തിന്റെ രണ്ടാം ഘട്ടം ഉൾപ്പെടെ പദ്ധതികളെ പ്രശ്നം ബാധിക്കുമെന്നാണു സൂചന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button