വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അനധികൃതമായി ഇടപെടുന്നതിന് റഷ്യ ശ്രമിച്ചെന്ന് യുഎന്നിലെ അമേരിക്കൻ അംബാസിഡർ നിക്കി ഹേലി.
അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ റഷ്യ ഇത്തരം ശ്രമങ്ങൾ നടത്തിയെന്നും രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും ഹേലി പറഞ്ഞു.
ജി20 ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി കൂടിക്കാഴ്ച്ച നടത്തിയപ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇത് സംബന്ധിച്ച നീരസമറിയിച്ചിട്ടുണ്ടെന്നും നിക്കി ഹേലി വ്യക്തമാക്കി.
Post Your Comments